30 ഏപ്രിൽ 2021

നേപ്പാളിൽ കുടുങ്ങിയ പ്രവാസി മലയാളികൾക്ക് യാത്രാ അനുമതി നൽകണം. പ്രവാസി കോൺഗ്രസ് കൊടുവള്ളി നിയോജകമണ്ഡലം കമ്മിറ്റി
(VISION NEWS 30 ഏപ്രിൽ 2021)

കൊടുവള്ളി :16000 ത്തോളം പ്രവാസി മലയാളികളാണ്  സൗദി അറേബ്യയിലേക്കും ദുബായിലേക്കുമുള്ള യാത്രക്ക് വേണ്ടി നേപ്പാളിലേക്ക് പോയിരുന്നത് 15 ദിവസത്തെ ക്വാറന്റൈ നുശേഷം യാത്രാ ടിക്കറ്റ് തരപ്പെടുത്തിയവരാണ് ഇതിൽ കൂടുതൽ പേരും പെട്ടെന്നാണ് 28/04/21ന്  രാത്രി 12 മണിക്ക് ശേഷം ഇന്ത്യക്കാർക്ക് യാത്രാ അനുമതി നൽകുകയില്ല എന്ന്  പ്രഖ്യാപനം നേപ്പാൾ ഗവൺമെൻറിൻറെ ഭാഗത്തുനിന്ന് ഉണ്ടായത് ഇത് തീർത്തും നിരാശാജനകമാണ്.
യാത്രാഅനുമതി നിഷേധിക്കപ്പെടുക ആണെങ്കിൽ  സർക്കാർ തീർച്ചയായിട്ടും മുൻകൂട്ടി വിവരം നൽകപ്പെ ടേണ്ടതുണ്ട്  നേപ്പാൾ സർക്കാർ ആമര്യാദ കാണിച്ചിട്ടില്ല .
എഴുപതിനായിരം മുതൽ ഒരു ലക്ഷം രൂപ വരെ ചിലവഴിച്ചാണ്  പലരും നേപ്പാളിൽ എത്തിയത്
മാത്രവുമല്ല പാസ്പോർട്ടോ എൻ ഓസിയോ ,വിസയോ ഇല്ലാതെ പരസ്പര  യാത്രാനുമതി അംഗീകരിക്കപ്പെട്ട രാജ്യമാണ് ഇന്ത്യയും നേപ്പാളും  അതിൻറെ കരാർലംഘനം ആണ് നേപ്പാൾ ഇപ്പോൾ ചെയ്തിരിക്കുന്നത്. അതിനാൽ തന്നെ നിലവിൽ ഉള്ള മുഴുവൻ പ്രവാസി മലയാളികളെയും വിദേശത്തേക്ക് യാത്ര ചെയ്യാനുള്ള അനുമതി സർക്കാരിൻറെ ഭാഗത്ത് ഉണ്ടാവണമെന്ന്  ആവശ്യപ്പെട്ടുകൊണ്ട് പ്രവാസി കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി വിദേശകാര്യവകുപ്പിനും മുഖ്യമന്ത്രിക്കുംനിവേദനം നൽകാൻ തീരുമാനിച്ചിരിക്കുകയാണ്.
 പ്രസ്തുത കാര്യങ്ങൾ തീരുമാനിക്കാൻ വേണ്ടി ചേർന്ന് ഓൺലൈൻ മീറ്റിങ്ങിൽ കൊടുവള്ളി നിയോജക മണ്ഡലം പ്രവാസി കോൺഗ്രസ് പ്രസിഡണ്ട്  സി കെ അബ്ബാസ് അധ്യക്ഷത വഹിക്കുകയും ജില്ലാ കോൺഗ്രസ് കമ്മിറ്റി  അംഗം ഷംസുദ്ദീൻ അപ്പോളോ ഉദ്ഘാടനം ചെയ്യുകയും ചെയ്തു യോഗത്തിൽ
കമറുദ്ദീൻ ,സി കെ കരീം, മുനീർ എംപി ,ഫിറോസ് പി പി , സുധീർ , എന്നിവർ സംസാരിക്കുകയും
താജുദ്ദീൻ
നന്ദി പറയുകയും ചെയ്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only