03 ഏപ്രിൽ 2021

ആത്മഹത്യയെന്ന് പൊലീസും ക്രൈം ബ്രാഞ്ചും വിധിയെഴുതിയ കേസിൽ വിദ്യാർത്ഥിയെ സഹോദരൻ കഴുത്തു ഞെരിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
(VISION NEWS 03 ഏപ്രിൽ 2021)കോഴിക്കോട്: പേരോട് എംഐഎം ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥി നരിക്കാട്ടേരിയിലെ കറ്റാറത്ത് അബ്ദുൽ അസീസ് (15) മരിച്ച സംഭവം വഴിത്തിരിവിൽ. അസീസിനെ ചിലർ മർദിക്കുന്നതും അസീസ് മരിക്കുന്നതുമായ രംഗങ്ങൾ അടങ്ങിയ വീഡിയോ ദൃശ്യം പുറത്തായതോടെ നാട്ടുകാർ രാത്രി വീടു വളഞ്ഞു. സഹോദരൻ കഴുത്തു ഞെരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
ഒരു വർഷം മുമ്പ് 2020 മെയ് 17 നാണ് അസീസ് മരണപ്പെടുന്നത്. അസീസിനെ അടിച്ച ജ്യേഷ്ഠൻ ഇപ്പോൾ വിദേശത്താണ്. പുതിയ തെളിവുകൾ പുറത്ത് വന്നതിന് പിന്നാലെ പുനരന്വേഷണത്തിന് ഉത്തരവിട്ടു. വീട്ടുകാരിൽ ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അടിയേറ്റതിനെ തുടർന്നാണ് മരണമെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ കർമസമിതി രൂപീകരിച്ചിരുന്നു.


എന്നാൽ കേസ് ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് അസീസിന്റേത് ആത്മഹത്യയാണെന്ന് പറ‍ഞ്ഞു കേസ് അവസാനിപ്പിച്ചതാണ്. ലോക്കൽ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്.
വിദ്യാർഥിയെ പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ദൃശ്യങ്ങളിൽ നിന്നു വ്യക്തമാകുന്നത്. നാദാപുരത്തെ ടാക്സി ഡ്രൈവർ അഷ്റഫിന്റെ മകനാണ് അബ്ദുൽ അസീസ്. പതിനഞ്ചുകാരനെ അടിച്ചു കൊലപ്പെടുത്തുന്നതിന് നേതൃത്വം കൊടുത്ത വരെയും വീഡിയോ ചിത്രീകരിച്ചവരെയും കൊലപ്പെടുത്തിയവരെയും അറസ്റ്റ് ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only