18 ഏപ്രിൽ 2021

സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ആവശ്യവുമായി ശശി തരൂർ
(VISION NEWS 18 ഏപ്രിൽ 2021)സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് ആവശ്യപ്പെട്ട് ശശി തരൂര്‍ എംപി. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പരീക്ഷകള്‍ നടത്തുന്നത് നിരുത്തരവാദപരമാണെന്നും കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലെയും പരീക്ഷകള്‍ മാറ്റിവെക്കണമെന്നും ഗവര്‍ണറോട് ആവശ്യപ്പെട്ടതായി ശശി തരൂർ ട്വീറ്റ് ചെയ്തു. വിഷയം പരിഗണിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയതായും തരൂര്‍ വ്യക്തമാക്കി.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് തരൂര്‍ കഴിഞ്ഞ ദിവസവും ആവശ്യപ്പെട്ടിരുന്നു. കോളേജുകള്‍ തുറന്ന് പത്തോ പതിനഞ്ചോ ദിവസം മാത്രം ക്ലാസ്സ് നടത്തിയ ശേഷം കേരള സര്‍വകലാശാല ആറാം സെമസ്റ്റര്‍ ഡിഗ്രി പരീക്ഷ പ്രഖ്യാപിച്ചതും വിമര്‍ശനത്തിനിടയാക്കിയിരുന്നു. ബി.എ.,ബി.എസ്.സി, ബികോം വിദ്യാര്‍ഥികള്‍ക്കാണ് പഠിപ്പ് തുടങ്ങിയപ്പോഴേ സര്‍വകലാശാല പരീക്ഷാ തീയതി പ്രഖ്യാപിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only