19 ഏപ്രിൽ 2021

​വൈ​ഗയെ കൊന്നത് സനു മോ​ഹൻ, മറ്റാർക്കും പങ്കില്ല; അറസ്റ്റ് രേഖപ്പെടുത്തിയെന്ന് പൊലീസ്
(VISION NEWS 19 ഏപ്രിൽ 2021)വൈ​ഗയെ കൊലപ്പെടുത്തിയത് താനാണെന്ന് സനു മോഹൻ സമ്മതിച്ചതായി പൊലീസ്. കൊലപാതകത്തിൽ സനു മോഹന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്നും പൊലീസ് സ്ഥിരീകരിച്ചു. കടബാധ്യതയാണ് സനുവിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്.താൻ മരിച്ചാൽ കുട്ടി ഒറ്റക്കാകുമെന്ന ആശങ്ക സനുവിനുണ്ടായിരുന്നു. തെളിവ് നശിപ്പിക്കാൻ സനു ശ്രമിച്ചുവെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച് നാ​ഗു വ്യക്തമാക്കി. കൊലപാതകത്തിന് ശേഷം ഒരു തെളിവും അവശേഷിപ്പിക്കാതെ സനു രണ്ട് സംസ്ഥാനങ്ങളിൽ പോയി. സനുവിന്റെ കാർ കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. തെളിവ് അവശേഷിപ്പിക്കാതെയാണ് മൂകാംബിക വരെ എത്തിയത്.

സനുവിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും, ആരെങ്കിലും ഭീഷണിപ്പെടുത്തിയിരുന്നോ എന്നതിലും അന്വേഷണം നടത്തേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു. അതേസമയം സനുവിന്റെ മൊഴികളിൽ പൊരുത്തക്കേടുണ്ട്. ഇടയ്ക്കിടെ മൊഴി മാറ്റി പറയുന്നു. കൊലപാതകത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തേണ്ടതുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഫ്ലാറ്റിൽ കണ്ട രക്തക്കറ ആരുടേതെന്ന് കണ്ടെത്തിയിട്ടില്ല. സനുവിനെ വിശദമായി ചോദ്യം ചെയ്യും. കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും കമ്മീഷണർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only