03 ഏപ്രിൽ 2021

പുതിയ ഫീച്ചർ അവതരിപ്പിച്ച് ട്വിറ്റർ; ട്വിറ്ററിന്റെ ഫ്‌ളീറ്റ്സിൽ ജിഫുകളും ട്വിമോജികളും ഉപയോഗിക്കാം
(VISION NEWS 03 ഏപ്രിൽ 2021)ട്വിറ്ററിന്റെ ഫ്‌ളീറ്റ്സിൽ ജിഫുകളുടെയും ട്വിമോജികളുടെയും രൂപത്തിൽ സ്റ്റിക്കറുകൾ ഉപയോഗിക്കാനുള്ള ഫീച്ചർ വന്നു. ട്വിറ്ററിന്റെ ഡിസപ്പിയറിംഗ് പോസ്റ്റ് ഫീച്ചറാണ് ഫ്‌ളീറ്റ്‌സ്. ആൻഡ്രോയ്ഡ്, ഐഒസ് സ്മാർട്ട്ഫോണുകളിൽ ഈ ഫീച്ചർ ലഭിക്കും. ഫേസ്ബുക് ,ഇൻസ്റ്റാഗ്രാം ,സ്നാപ്ചാറ്റ് , വാട്‍സ്ആപ്പ് എന്നീ പ്ലാറ്റ്‌ഫോമുകളിലേത് പോലെ ട്വിറ്റർ ഉപയോക്താക്കൾക്ക് തങ്ങളുടെ പോസ്റ്റുകൾ ഡിസപ്പിയറിംഗ് സ്റ്റോറി രീതിയിൽ പ്രകടിപ്പിക്കാൻ കഴിയുന്ന സംവിധാനമാണ് ട്വിറ്റർ ഫ്‌ളീറ്റ്സ്.

ഉപയോക്താക്കൾക്ക് തങ്ങളുടെ പോസ്റ്റ് ഇരുപത്തിനാല് മണിക്കൂർ നേരം പ്ലാറ്റ്‌ഫോമിൽ ഇടാൻ സാധിക്കും. ഇതിനു ശേഷം ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യപ്പെടുകയും ചെയ്യും.ഫ്‌ളീറ്റ് ലൈൻ എന്ന് ട്വിറ്റർ വിളിക്കുന്ന സ്‌ക്രീനിന്റെ മുകൾ ഭാഗത്താണ് ഈ പോസ്റ്റുകൾ അഥവാ ഫ്‌ളീറ്റുകൾ കാണാൻ സാധിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only