17 ഏപ്രിൽ 2021

അപകടങ്ങൾ തുടർക്കഥ; ദേശീയപാതാ ഓഫീസ്‌ ഉപരോധിക്കാനൊരുങ്ങി കൊടുവള്ളി നഗരസഭാ കൗൺസിലർ
(VISION NEWS 17 ഏപ്രിൽ 2021)

കൊടുവള്ളി: NH 766 കോഴികോട് - വയനാട് റോഡ് ദിവസവും പതിനായിരക്കണക്കിന് യാത്രക്കാരും, ആയിരക്കണക്കിന് വാഹനങ്ങളും സഞ്ചരിക്കുന്ന പാത. ഈ വീഥിയിൽ കഴിഞ്ഞ 5 മാസമായി അഥാനി ഗ്യാസ് പൈപ്പുകൾ സ്ഥാപിക്കുന്ന ജോലി നടക്കുകയാണ്. പണി കഴിഞ്ഞ സ്ഥലങ്ങളിൽ രൂപപ്പെട്ട കുഴികൾ ഫില്ല് ചെയ്യാതെയും, റീ ടാർ ചെയ്യാതെയും അശ്രദ്ദയോടെ വിട്ടേച്ച് പോയത് കാരണം നിരന്തരം അപകടമേഖലയായിരിക്കുകയാണ് താമരശ്ശേരി മുതൽ പടനിലം വരെ.

നേരത്തേ മൂന്ന് മാസം മുമ്പ് വലിയ അപകടങ്ങൾ ഉണ്ടായപ്പോൾ  ജനങ്ങൾ റോഡ് ഉപരോധിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ  ദേശീയപാത എഞ്ചിനിയർമാരുമായും, അഥാനി ഗ്യാസ് പ്രവൃത്തി നടത്തുന്നവരുമായും  കൊടുവള്ളി സി.ഐ, എസ്സ്.ഐ   വിനീതൻ, മറ്റ് കൗൺസിലർമാർ എന്നിവർ സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ ഉടനെ പൊളിഞ്ഞ ഭാഗങ്ങൾ  റീ ടാർ ചെയ്തു തരാമെന്ന് ഉറപ്പ് തന്നതാണ്.
എന്നാൽ കുറഞ്ഞ ഭാഗം മാത്രം പ്രവൃത്തി നടത്തി പോയവർ മൂന്ന് മാസമായി തിരിഞ്ഞ് നോക്കുന്നില്ല. പല തവണ പരാതിപെട്ടിട്ടും ഫലമുണ്ടായില്ല.
എന്നാൽ ഈ കാലത്തിനിടക്ക് നൂറ് കണക്കിന് ചെറുതും വലുതുമായ അപകടങ്ങളാണ് ഈ പ്രദേശങ്ങളിൽ ഇത് കാരണം നടന്നത്. അവസാനമായി
ഇന്നലെ രാത്രി 8 മണിക്ക് വാവാട്‌ വെച്ച്‌ പൈപ്പ്‌ ലൈൻ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന്റെ തുടയെല്ല് തകർന്നിരിക്കുന്ന കാഴ്ചയാണ്‌ കണ്ടത്.

_"ഒരു ജനപ്രതിനിധിയായത് കൊണ്ട് മാത്രം പൊതുജനത്തിന്റെ മുമ്പിൽ തല കുനിച്ച് നിൽകേണ്ടി വരുന്നത് എത്ര ലജ്ജാകരം. ഇനിയും വയ്യ, ഞാനും എന്റെ ഏതാനും സഹപ്രവർത്തകരും ഇന്ന്‌ 17-4-2021 ശനിയാഴ്ച കാലത്ത് 10 മണിക്ക് കൊടുവള്ളി നേഷനൽ ഹൈവേ ഓഫീസ് പിക്കറ്റ് ചെയ്യുകയാണ്._ _മഹാമാരിക്കാലമാണെങ്കിലും ഇതല്ലാതെ തൽക്കാലം മറ്റൊരു മാർഗ്ഗം കാണുന്നില്ല" എന്ന് കൊടുവള്ളി നഗരസഭാ ചെയർമാൻ വെള്ളറ അബ്ദു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only