29 ഏപ്രിൽ 2021

കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട മരുന്നിനും ഉപകരണങ്ങൾക്കും ജിഎസ്‌ടി ഒഴിവാക്കണം : സുപ്രീം കോടതിയില്‍ ഹര്‍ജി
(VISION NEWS 29 ഏപ്രിൽ 2021)


കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളും ഉപകരണങ്ങളും ചരക്ക് സേവന നികുതി(ജിഎസ്‌ടി) യില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പബ്ലിക് പോളിസി അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. രൂക്ഷമായ പകര്‍ച്ചവ്യാധിയുടെ സാഹചര്യത്തില്‍ റെംഡിസിവിര്‍, ഫാവിപിരാവിര്‍ തുടങ്ങിയ മരുന്നുകളും വെന്‍റിലേറ്ററുകള്‍, ബൈപാപ്പ് മെഷീനുകള്‍ തുടങ്ങിയ ഉപകരണങ്ങളും ജിഎസ്‌ടിയില്‍ നിന്ന് ഒഴിവാക്കേണ്ടത് പൊതു ആവശ്യമാണെന്ന് വാദിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. . മരുന്നുകളും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളും സൂക്ഷിക്കുന്നതും അതുപോലെ തന്നെ പൗരന്മാര്‍ക്ക് മിതമായ നിരക്കില്‍ ലഭ്യമാകുമെന്ന് ഉറപ്പുവരുത്തുന്നതും കരിഞ്ചന്ത തടയാന്‍ സഹായിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only