30 ഏപ്രിൽ 2021

​ട്രെയിനിൽ യുവതി ആക്രമിക്കപ്പെട്ട സംഭവം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
(VISION NEWS 30 ഏപ്രിൽ 2021)പുനലൂർ പാസ്സഞ്ചർ തീവണ്ടിയിൽ യുവതിയെ ആക്രമിച്ച് സ്വർണം കവർന്ന സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. പൊലീസിനോടും റെയിൽവേയോടും ഹൈക്കോടതി വിശദീകരണം തേടി. കേസിൽ കോടതി ഉച്ചയ്ക്ക് വാദം കേൾക്കും. സംഭവം നടന്നു മൂന്ന് ദിവസം ആയിട്ടും പ്രതിയെ പിടികൂടാൻ ആയിട്ടില്ല. കേസ് അന്വേഷിക്കുന്ന റെയിൽവേ പൊലീസ് ഇന്ന് പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ആലപ്പുഴ നൂറനാട് സ്വദേശിയായ ബാബുക്കുട്ടനാണ് കേസിലെ പ്രതി. കോട്ടയം, ആലപ്പുഴ ജില്ലകൾ കേന്ദ്രീകരിച്ച് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതി ഉടൻ പിടിയിലാകുമെന്ന് റെയിൽവേ പൊലീസ് സൂപ്രണ്ട് എസ്. രാജേന്ദ്രൻ ഇന്നലെ പറഞ്ഞിരുന്നു. പ്രതി കേരളം കടക്കാനുള്ള സാധ്യത കുറവാണ്. രണ്ട് ഡിവൈഎസ്പിമാരടങ്ങുന്ന ഇരുപതംഗ സംഘമാണ് പ്രതിക്കായി തെരച്ചിൽ നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only