08 ഏപ്രിൽ 2021

മലയാളത്തിലെ ആദ്യ ടെക്നോ ഹൊറർ ചിത്രം; ‘ചതുർമുഖം’ പ്രദർശനത്തിനെത്തി
(VISION NEWS 08 ഏപ്രിൽ 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകസൗത്ത് ഇന്ത്യയിലെ തന്നെ ആദ്യത്തെ ടെക്നോ ഹൊറർ ചിത്രമാണ് ചതുർമുഖം. മഞ്ജുവാരിയരും സണ്ണിവെയ്‌നുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹൊറര്‍ ചിത്രങ്ങള്‍ മലയാളികള്‍ക്ക് പരിചിതമാണെങ്കിലും ടെക്‌നോ ഹൊറര്‍ എന്ന സിനിമാ അനുഭവം അപൂര്‍വമാണ്. ഹൊറര്‍ ഫിക്ഷന്‍ ചിത്രങ്ങളുടെ ഒരു ഉപവിഭാഗമാണ് ടെക്നോ ഹൊറര്‍. കാഴ്ചക്കാരില്‍ ഭയം ഉണ്ടാക്കുവാന്‍ സയന്‍സിന്റേയും സാങ്കേതിക വിദ്യയുടേയുമെല്ലാം സഹായം പ്രയോജനപ്പെടുത്തുന്നു ടെക്നോ ഹൊറര്‍ ചിത്രങ്ങളില്‍.

രഞ്ജിത് കമല ശങ്കറും സലീല്‍ വിയും ചേര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവരാണ് സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ജിസ് ടോം മൂവീസിന്റെ ബാനറില്‍ ജിസ് ടോംസും ജസ്റ്റിന്‍ തോമസും മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. തേജസ്വിനി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. ആന്റണി എന്ന കഥാപാത്രമായി സണ്ണി വെയ്നും എത്തുന്നു. ക്ലെമന്റ് എന്നാണ് അലന്‍സിയര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.ഇവരെ കൂടാതെ നിരഞ്ജന അനൂപ്, ഷാജു ശ്രീധര്‍, കലാഭവന്‍ പ്രചോദ്, ശ്രീകാന്ത് മുരളി, ശ്യാമപ്രസാദ്, റേണി ഡേവിഡ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. മലയാള സിനിമ മേഖല ഇതുവരെ കണ്ടതില്‍ നിന്ന് വ്യത്യസ്തമായ കഥാ സന്ദര്‍ഭവും ചിത്രീകരണ രീതിയുമാണ് ചതുര്‍മുഖത്തിന്റേത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only