05 ഏപ്രിൽ 2021

ജോലി നൽകുമെന്ന് വിശ്വസിപ്പിച്ച് യുവതിയെ രണ്ടു ലക്ഷം രൂപയ്ക്ക് വ്യവസായിക്കു വിറ്റു; യുവാവ് അറസ്റ്റിൽ
(VISION NEWS 05 ഏപ്രിൽ 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകജോലി നൽകാമെന്ന് വിശ്വസിപ്പിച്ചു യുവതിയെ രണ്ടു ലക്ഷം രൂപയ്ക്ക് വ്യവസായിക്കു വിറ്റ സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. കർണാടകയിലെ ധാർവാഡ് താലൂക്കിലെ ഉപ്പിൻ ബെതഗേരിയിലാണ് സംഭവം. ബംഗളുരുവിലെ കമ്പനിയിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് യുവതിയെ കൂട്ടിക്കൊണ്ടു വന്നു വ്യവസായിക്കു വിറ്റത്. യുവതിയെ കൈമാറിയതിന് പ്രതിഫലമായി രണ്ടു ലക്ഷം രൂപ ദിലീപ് എന്നയാൾ കൈപ്പറ്റുകയും ചെയ്തു. വ്യവസായിയുടെ വീട്ടിൽനിന്ന് രക്ഷപെട്ട യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ദിലീപിനെ അറസ്റ്റു ചെയ്യുകയായിരുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, കടുത്ത ദാരിദ്ര്യത്തിലായിരുന്ന യുവതിയെയാണ് ജോലി നൽകാമെന്ന് പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയത്. ധർവാഡ് കേസി പാർക്കിന് സമീപമുള്ള ഒരു കടയിൽ സെയിൽസ് ഗേളായി പോകുകയായിരുന്ന യുവതിയെയാണ്, ബംഗളരുവിലെ വൻ കമ്പനിയിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ചു പ്രദേശവാസി കൂടിയായ ദിലീപ് കടത്തിക്കൊണ്ടുപോയത്.എന്നാൽ ദിലീപിന്‍റെ ചതി മനസിലാക്കാതെ യുവതി കൂടെ പോകുകയായിരുന്നു. ബംഗളരുവിലെ കമ്പനിയിൽ കയറുന്നതിന് മുമ്പ് തൊഴിലുടമയുടെ രാജസ്ഥാൻ ഗുജറാത്ത് അതിർത്തിയിലുള്ള പദൻപൂരിലെ ഒരു വീട്ടിൽ ആണ് യുവതിയെ എത്തിച്ചത്. അതിനു ശേഷം നാട്ടിൽ മടങ്ങിയെത്തിയ ദിലീപ്, യുവതിക്ക് മികച്ച ജോലി ലഭിച്ചെന്നും, നല്ല ശമ്പളം ലഭിക്കുമെന്നും വീട്ടുകാരെ പറഞ്ഞു വിശ്വസിപ്പിച്ചു.എന്നാൽ അതേ വീട്ടിൽ ജോലിക്കു നിന്ന മറ്റു സ്ത്രീകളിൽനിന്നാണ് ദിലീപ് തന്നെ വ്യവസായിക്കു രണ്ടു ലക്ഷം രൂപയ്ക്ക് വിറ്റതാണെന്ന് മനസിലാക്കുന്നത്. തുടർന്ന് രാത്രിയോടെ അവിടെ നിന്ന് രക്ഷപെടുകയും, അഹമ്മദാബാദിൽ എത്തുകയുമായിരുന്നു. അവിടെ വെച്ച് പൊലീസിന്‍റെയും മറ്റും സഹായത്തോടെ നാട്ടിലെ കുടുംബവുമായി ബന്ധപ്പെടുകയും വഞ്ചിക്കപ്പെട്ട വിവരം അറിയിക്കുകയുമായിരുന്നു. അഹമ്മദാബാദിൽ പൊലീസ് നൽകിയ പണം ഉപയോഗിച്ച് കർണാടകത്തിലെ സ്വന്തം ഗ്രാമത്തിൽ മടങ്ങിയെത്തിയ യുവതി, ദിലീപിനെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു.തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ സംഭവം സത്യമാണെന്ന് കണ്ടെത്തി. ദിലീപ് നേരത്തെയും മറ്റു ചിലരെ ഇത്തരത്തിൽ ചതിച്ചതായും കണ്ടെത്തി. പൊലീസ് അന്വേഷണം തുടങ്ങിയതോടെ ദിലീപ് ഗുജറാത്തിലേക്കു കടക്കുകയും ചെയ്തു. എന്നാൽ ഗുജറാത്ത് പൊലീസിന്‍റെ സഹായത്തോടെ ദിലീപിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നുവെന്ന് ധർവാഡ് സ്റ്റേഷൻ ഹൌസ് ഓഫീസർ വെയ്ഡി അഗസിമാനി പറഞ്ഞു. ഇയാളെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇത്തരം തട്ടിപ്പുകാർക്കെതിരെ ജാഗ്രത പുലർത്തണമെന്ന് പൊലീസ് പ്രദേശവാസികൾക്കു മുന്നറിയിപ്പ് നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only