08 ഏപ്രിൽ 2021

അനസ് എടത്തൊടിക വീണ്ടും ഐഎസ്എല്ലിലേക്ക്; സ്വന്തമാക്കുന്നത് ഈ ക്ലബ്
(VISION NEWS 08 ഏപ്രിൽ 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകമലയാളി താരം അനസ് എടത്തൊടിക വീണ്ടും ഐഎസ്എല്ലിലേക്ക്. ജംഷഡ്പൂർ എഫ്‌സിയാണ് അനസിനു വേണ്ടി രംഗത്തുള്ളത് എന്ന് സൂപ്പർ പവർ ഫുട്‌ബോൾ ട്വിറ്റര്‍ ഹാൻഡ്ൽ റിപ്പോർട്ട് ചെയ്യുന്നു. ഫ്രീ ട്രാൻസ്ഫറിലാണ് താരം ക്ലബിലെത്തുക.

2017ൽ ജംഷഡ്പൂരിന്റെ താരമായിരുന്നു അനസ്. 1.10 കോടി രൂപയാണ് താരത്തെ ക്ലബ് അന്ന് സ്വന്തമാക്കിയിരുന്നത്. ഡൽഹി ഡൈനാമോസിന് വേണ്ടിയും കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടിയും കളിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തായിരുന്നു ജംഷഡ്പൂർ. 20 മത്സരങ്ങളിൽ നിന്ന് 27 പോയിന്റായിരുന്നു ക്ലബിന്റ സമ്പാദ്യം. പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ക്ലബ് അനസിനെ നോട്ടമിടുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only