18 ഏപ്രിൽ 2021

​ നന്നായി പെരുമാറുന്നവര്‍ക്ക് പുരസ്‌കാരം; ദേശീയ പദ്ധതിയുമായി യുഎഇ
(VISION NEWS 18 ഏപ്രിൽ 2021)നന്നായി പെരുമാറുന്നവര്‍ക്ക് പുരസ്‌കാരം നല്‍കുന്ന ദേശീയ പദ്ധതിയുമായി യുഎഇ. പെരുമാറ്റം അടിസ്ഥാനമാക്കി പൗരന്മാര്‍ക്ക് സമ്മാനം നല്‍കുന്ന ലോകത്തെ തന്നെ ആദ്യ ദേശീയ പദ്ധതികളിലൊന്നാണിത്. പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തൂമാണ് വേറിട്ട പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതിക്ക് സാങ്കേതിക സൗകര്യമൊരുക്കുന്നതിന് ഫസ എന്ന മൊബൈല്‍ ആപ്ലിക്കേഷനും പുറത്തിറക്കി.

യു എ ഇ സാധ്യതാ മന്ത്രാലയമായിരിക്കും പദ്ധതി നടപ്പാക്കുക. രാജ്യം, സമൂഹം, കുടുംബം എന്നീ സ്തംഭങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും പൗരന്മാരുടെ പെരുമാറ്റം പരിശോധിക്കുക. നല്ല പെരുമാറ്റവും ക്രിയാത്മകമായ നിലപാടുകളും ഇമറാത്തി മൂല്യങ്ങളുടെ അടിസ്ഥാനമാണെന്നും അത്തരം നിലപാടുകളെയും കാഴ്ചപ്പാടുകളെയും പ്രോല്‍സാഹിപ്പിക്കുന്നതിനും അംഗീകരിക്കുന്നതിനാണ് പുതിയ ദേശീയ പദ്ധതി ലക്ഷ്യമിടുന്നതെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only