17 ഏപ്രിൽ 2021

​ തീയതിയും സമയവും മാറ്റാൻ ചാർജ് ഈടാക്കില്ല,ആഭ്യന്തര യാത്രികർക്ക് പ്രത്യേക ഓഫറുമായി ഇൻഡി​ഗോ
(VISION NEWS 17 ഏപ്രിൽ 2021)ഉപയോക്താക്കൾക്കുള്ള പ്രത്യേക ഓഫർ പ്രഖ്യാപിച്ച് ഇൻഡിഗോ എയർലൈൻസ്. ഏപ്രിൽ 17 നും ഏപ്രിൽ 30 നും ഇടയിൽ ബുക്ക് ചെയ്യുന്ന ആഭ്യന്തര യാത്രകൾക്കുള്ള ടിക്കറ്റുകളിൽ സമയമോ തീയതിയോ മാറ്റുന്നതിന് ഫീസ് ഈടാക്കില്ലെന്നാണ് ഇൻഡിഗോ അറിയിച്ചിട്ടുള്ളത്. ഈ ഓഫർ പ്രാബല്യത്തിൽ വരുന്നതോടെ ഏത് സമയത്ത് നടത്താനുദ്ദേശിക്കുന്ന യാത്രകൾക്കും ഈ കാലയളവിൽ ടിക്കറ്റ് ബുക്ക് ചെയ്യാനും സാധിക്കും. ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത യാത്ര പ്രധാനം ചെയ്യുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ നീക്കം. 2021 ഏപ്രിൽ 17 മുതൽ 2021 ഏപ്രിൽ 30 വരെ നടത്തിയ പുതിയ ബുക്കിംഗുകളുടെ സമയവും, തീയതിയും മാറ്റുന്നതിനുള്ള ഫീസ് ഒഴിവാക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only