01 ഏപ്രിൽ 2021

ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി പുന:സ്ഥാപിക്കാൻ അനുമതി നൽകി പാകിസ്താൻ
(VISION NEWS 01 ഏപ്രിൽ 2021)
ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി പുന:സ്ഥാപിക്കാൻ അനുമതി നൽകി പാകിസ്താൻ. പഞ്ചസാര, പരുത്തി, ചണം എന്നിവയുടെ ഇറക്കുമതിക്ക് പാകിസ്താൻ ധനകാര്യ മന്ത്രി ഹമ്മദ് അസ്ഹർ അനുമതി നൽകി.

ഈ വസ്തുക്കളുടെ ഇറക്കുമതി പുനരാരംഭിക്കുന്നതിലൂടെ ഇന്ത്യയുമായുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്താനാകുമെന്നാണ് പാകിസ്താന്റെ കണക്കുകൂട്ടൽ. എന്നാൽ ഈ നിർദേശത്തോട് ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

2019 ൽ ജമ്മു കശ്മീരിന്റെ പ്രത്യേകപദവി എടുത്ത് കളഞ്ഞതുമുതൽ പാകിസ്താൻ ഇന്ത്യയുമായുള്ള വ്യപാര ബന്ധത്തിന് വിമുഖത കാട്ടിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only