30 ഏപ്രിൽ 2021

അന്താരാഷ്​ട്ര വിമാനവിലക്ക്​ വീണ്ടും നീട്ടി വ്യോമയാനമന്ത്രാലയം
(VISION NEWS 30 ഏപ്രിൽ 2021)


രാജ്യത്തെ കൊവിഡ്​ സാഹചര്യം കണക്കിലെടുത്ത് അന്താരാഷ്​ട്ര വിമാന വിലക്ക്​ വീണ്ടും നീട്ടി വ്യോമയാനമന്ത്രാലയം. മെയ്​ 31 വരെയാണ്​ വിലക്കുണ്ടാവുക. കാര്‍ഗോ വിമാനങ്ങള്‍ക്കും ഡി.ജി.സി.എ അനുമതി നല്‍കുന്ന പ്രത്യേക വിമാനങ്ങള്‍ക്കും വിലക്ക്​ ബാധകമാവില്ലെന്നും അറിയിച്ചിട്ടുണ്ട്​. 28 രാജ്യങ്ങളുമായി ഇന്ത്യക്ക്​ എയര്‍ ബബിള്‍ കരാറുണ്ട്​. ഈ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസപ്പെടില്ല.

അതേസമയം, ഇന്ത്യയില്‍ കൊവിഡ്​ രണ്ടാം വ്യാപനമുണ്ടായതോടെ പല രാജ്യങ്ങളും ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. കഴിഞ്ഞ ദിവസം മാത്രം ഇന്ത്യയില്‍ 3.85 ലക്ഷം പേര്‍ക്കാണ്​ കൊവിഡ്​ സ്ഥിരീകരിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only