04 ഏപ്രിൽ 2021

ബിജെപി ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രിയാകും: ഇ ശ്രീധരന്‍
(VISION NEWS 04 ഏപ്രിൽ 2021)ബിജെപി ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന് പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥി ഇ ശ്രീധരൻ. താൻ എത്തുന്നതിന് മുൻപ് നടത്തിയ സർവേകളായതിനാലാണ് ബിജെപിക്ക് മുൻതൂക്കം പ്രവചിക്കാത്തത്. താനെത്തിയതിന് ശേഷം ബിജെപി വലിയ മുന്നേറ്റം കാഴ്ച വെക്കുകയാണെന്നും ശ്രീധരൻ പറഞ്ഞു.

സര്‍വേകളൊക്കെ കൃത്രിമം ആണ്. താന്‍ ബിജെപിയില്‍ ചേരും മുന്‍പുള്ള സര്‍വേകളാണ് പുറത്തുവന്നിട്ടുള്ളത്. അതൊന്നും കണക്കിലെടുക്കേണ്ട കാര്യമില്ലെന്നും ശ്രീധരന്‍ വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only