04 ഏപ്രിൽ 2021

കൊവിഡ് കാല സന്നദ്ധ പ്രവര്‍ത്തനം; മലയാളി യുവതിക്ക് ബഹ്‌റൈന്‍ ഭരണകൂടത്തിന്റെ പുരസ്‌കാരം
(VISION NEWS 04 ഏപ്രിൽ 2021)
കൊവിഡ് കാല സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മലയാളി യുവതിക്ക് ബഹ്‌റൈന്‍ ഭരണകൂടത്തിന്റെ ആദരം. തിരുവനന്തപുരം സ്വദേശിയായ സ്‌നേഹ അജിത്തിനാണ് അംഗീകാരം. ഒബിഎച്ച് ടുഗെതര്‍ വി കെയര്‍ എന്ന ഓര്‍ഗനൈസേഷന് കീഴില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരലബ്ധി.

ബഹ്‌റൈന്‍ ഭരണകൂടത്തോടൊപ്പം ചേര്‍ന്ന് നടത്തിയ നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ക്കാണ് സ്‌നേഹയെ തേടി പുരസ്‌കാരമെത്തിയത്. ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് നടത്തിയ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് അംഗീകാരം ലഭിച്ചത്. ജോലി നഷ്ടപ്പെട്ടവര്‍ക്കും നാട്ടിലേക്ക് പോകാനാവാതെ കുടുങ്ങിയവര്‍ക്കും ഭക്ഷ്യ കിറ്റുകള്‍ ഉള്‍പ്പടെയുള്ളവ സ്‌നേഹയുടെ നേതൃത്വത്തിലുള്ള സംഘം എത്തിച്ചു നല്‍കിയിരുന്നു.അവാര്‍ഡ് അവിചാരിതമാണെന്നും വരുംവര്‍ഷങ്ങളിലും സേവനം തുടരുമെന്നും അഭിഭാഷക കൂടിയായ സ്‌നേഹ പറഞ്ഞു. മഹാമാരികാലത്ത് ബഹ്‌റൈന്‍ ഗവണ്മെന്റ് സ്വീകരിച്ച നടപടികള്‍ ഏറെ അഭിനന്ദനാര്‍ഹമാണെന്നും തുടര്‍ന്നും സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുമെന്നും സ്‌നേഹ. പ്രവാസി മലയാളിയായ അജിത് കുമാറിന്റെയും ശാരദ അജിത്തിന്റെയും മകളാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only