29 ഏപ്രിൽ 2021

ജനം സ്വയം ലോക്ഡൗൺ പ്രഖ്യാപിക്കണം; വോട്ടെണ്ണൽ ദിനത്തിൽ ആഹ്ളാദ പ്രകടനം പാടില്ല: മുഖ്യമന്ത്രി
(VISION NEWS 29 ഏപ്രിൽ 2021)ജനം സ്വയം ലോക്ഡൗൺ പ്രഖ്യാപിക്കേണ്ടത് അനിവാര്യമാണെന്ന് മുഖ്യമന്ത്രി. വോട്ടെണ്ണൽ ദിനം എല്ലാവരും ഉത്തരവാദിത്തത്തോടെ പെരുമാറണം.ആഹ്ളാദ പ്രകടനങ്ങൾ ഒഴിവാക്കി ഫല പ്രഖ്യാപനം വീടുകളിൽ തന്നെ ഇരുന്നു കാണാൻ എല്ലാവരും തയ്യാറാകണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
ഫലപ്രഖ്യാപനത്തിന് ഇനി അധിക ദിവസമില്ല. ആ ദിവസം വളരെ ഉത്തരവാദിത്വത്തോടെ പെരുമാറാന്‍ എല്ലാവരും തയ്യാറാകണം. എവിടെയെങ്കിലും കൂട്ടം കൂടി ഇരിക്കാതെ വീടുകളിലിരുന്ന് ഫലപ്രഖ്യാപനം അറിയണം. ഫലപ്രഖ്യാപനത്തിന് ശേഷം ആഹ്ളാദ പ്രകടനങ്ങളുമായി പൊതു സ്ഥലങ്ങളില്‍ ആള്‍കൂട്ടം സൃഷ്ടിക്കുന്ന അവസ്ഥ ഉണ്ടാകരുത്. രോഗവ്യാപനം വര്‍ദ്ധിപ്പിക്കാനുള്ള കാരണമായി മാറരുത്, ഇക്കാര്യം സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായതാണ്. ഒന്നുകൂടി ഓര്‍മിപ്പിക്കുകയാണ്- പിണറായി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only