04 ഏപ്രിൽ 2021

ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന് കോവിഡ്
(VISION NEWS 04 ഏപ്രിൽ 2021)ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് രോഗവിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ഇപ്പോള്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്നും അക്ഷയ് ട്വീറ്റ് ചെയ്തു.
പുതിയ ചിത്രമായ രാം സേതുവിന്‍റെ ചിത്രീകരണ തിരക്കുകള്‍ക്കിടെയാണ് അക്ഷയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചത്. ബെൽബോട്ടം, അത്​രംഗി രേ തുടങ്ങിയ ചിത്രങ്ങളും അണിയറിൽ പുരോഗമിക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only