18 ഏപ്രിൽ 2021

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വനിത ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി പിടിയിൽ
(VISION NEWS 18 ഏപ്രിൽ 2021)പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ വ​നി​ത പാ​രാ​മെ​ഡി​ക്ക​ല്‍ ടെ​ക്നീ​ഷ്യ​യെ താ​ല്‍​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​ന്‍ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​താ​യി പ​രാ​തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​റ്റാ​ര്‍ പ​ന്ന്യാ​ര്‍ കോ​ള​നി​യി​ല്‍ ചി​റ്റേ​ഴ​ത്ത് വീ​ട്ടി​ല്‍ അ​ന​ന്ത​രാ​ജി​നെ (36) പ​ത്ത​നം​തി​ട്ട പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ഇ​രു​വ​രും താ​ല്‍​ക്കാ​ലി​ക ജീ​വ​ന​ക്കാ​രാ​ണ്. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജീ​വ​ന​ക്കാ​രു​ടെ കു​റ​വു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​വ​രെ താ​ല്‍​ക്കാ​ലി​ക​മാ​യി നി​യ​മി​ച്ച​ത്.സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ പൊ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: വെ​ള്ളി​യാ​ഴ്ച രാ​ത്രി 11 മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. യു​വ​തി ഇ​രു​ന്ന ഇ.​സി.​ജി മു​റി​യി​ലെ​ത്തി ത​ന്റെ ഇ.​സി.​ജി എ​ടു​ക്ക​ണ​മെ​ന്ന് ഇ​യാ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. പ​ല​ത​വ​ണ വി​സ​മ്മ​തി​ച്ചെ​ങ്കി​ലും ഒ​ടു​വി​ല്‍ എ​ടു​ത്തു​ന​ല്‍​കാ​മെ​ന്ന് യു​വ​തി സ​മ്മ​തി​ക്കു​ക​യും ഇ.​സി.​ജി എ​ടു​ത്തു​കൊ​ടു​ക്കു​ക​യും ചെ​യ്തു.

തു​ട​ര്‍​ന്ന് മു​റി​യി​ല്‍ നി​ന്നി​റ​ങ്ങി പു​റ​ത്തേ​ക്കു​ പോ​യ യുവതി പി​ന്നീ​ട് തി​രി​ച്ച്‌ ഇ​തേ മു​റി​യി​ലേ​ക്ക് എ​ത്തി​യ​പ്പോ​ള്‍ ഇ​യാ​ള്‍ പോ​കാ​തെ അ​വി​ടെ ത​ന്നെ ഇ​രി​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി അ​ക​ത്തേ​ക്കു​ക​യ​റു​ന്ന​ത് ക​ണ്ട​തോ​ടെ ഇ​യാ​ള്‍ ചാ​ടി​യെ​ഴു​ന്നേ​റ്റ് വാ​തി​ല്‍ കു​റ്റി​യി​ട്ട് യു​വ​തി​യെ ക​ട​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം യു​വ​തി ഉ​ട​ന്‍ സ​ഹ​പ്ര​വ​ര്‍​ത്ത​ക​യെ ഫോ​ണ്‍ മു​ഖേ​ന അ​റി​യി​ച്ചു. അ​വ​ര്‍ ഡ്യൂ​ട്ടി ഡോ​ക്ട​റെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഡോ​ക്ട​ര്‍ ഉ​ട​ന്‍ പൊ​ലീ​സി​നെ വി​ളി​ച്ചു.പൊ​ലീ​സ്​ ആ​ശു​പ​ത്രി​യി​ലെ​ത്തി ഇ​യാ​ളെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. ശ​നി​യാ​ഴ്ച ഇ​യാ​ളെ മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only