18 ഏപ്രിൽ 2021

കോഴിക്കോട് ജില്ലയിൽ അഞ്ച് ഇടങ്ങളിൽ മെ​ഗാ വാക്സിനേഷൻ ക്യാമ്പുകൾ
(VISION NEWS 18 ഏപ്രിൽ 2021)


കോഴിക്കോട് ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് അഞ്ചിടത്ത് മെഗാ വാക്സിനേഷൻ ക്യാമ്പുകൾ നടക്കും. ടാഗോർ ഹാൾ, അർബ്ബൻ ഹെൽത്ത് സെന്റർ - വെസ്റ്റ്ഹിൽ, അർബ്ബൻ ഹെൽത്ത് സെന്റർ - ഇടിയങ്ങര, അർബ്ബൻ ഹെൽത്ത് സെന്റർ - മാങ്കാവ്, ഫാമിലി ഹെൽത്ത് സെന്റർ - ബേപ്പൂർ എന്നിവിടങ്ങളിലാണ് മെഗാ വാക്സിനേഷൻ ക്യാമ്പുകൾ നടക്കുന്നത്.

20,000 ഡോസ് കൊവിഡ് വാക്സിൻ ജില്ലയിൽ നിലവിൽ സ്റ്റോക്കുണ്ട്. തിങ്കളാഴ്ച വൈകിട്ടോടെ കൂടുതൽ വാക്സിൻ കോഴിക്കോട്ടേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശനിയാഴ്ച മാത്രം ജില്ലയിൽ 20,027 പേർക്ക് കൊവിഡ് വാക്സിൻ നൽകിയതായാണ് വിവരം.

രോ​ഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഞായറാഴ്ചകളിൽ ജില്ലയിൽ ആൾക്കൂട്ടത്തിനും കടകൾ തുറക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രോഗികൾ കൂടുമ്പോഴും ടെസ്റ്റ് നടത്തുന്നതിനും വാക്സിൻ വിതരണത്തിനും ജില്ല പൂർണ സജ്ജമാണെന്ന് ജില്ലാ കലക്ടർ സാംബശിവ റാവു പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only