05 ഏപ്രിൽ 2021

സ്ഥിര നിക്ഷേപത്തിന് മികച്ചത് പോസ്റ്റ് ഓഫീസോ എസ്ബിഐയോ? ഏറ്റവും പുതിയ പലിശ നിരക്കുകൾ അറിയാം
(VISION NEWS 05 ഏപ്രിൽ 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


l
മികച്ച ഫിക്സഡ് ഡിപ്പോസിറ്റുകളിൽ പണം നിക്ഷേപിച്ചാൽ കൃത്യമായ ഇടവേളകളിൽ സുരക്ഷിതമായ വരുമാനം നേടാൻ ഉപഭോക്താക്കൾക്ക് സാധിക്കും. അത്തരത്തിലൊരു നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റ്. ഇത് ബാങ്ക് എഫ്ഡികൾക്ക് സമാനമാണ്. ത്രൈമാസ അടിസ്ഥാനത്തിലാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ മാറ്റം വരുത്തുക.
ഇത്തവണ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കിൽ സർക്കാർ മാറ്റം വരുത്തിയിട്ടില്ല. പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റ് സ്കീമുകളിൽ ഒരു വർഷം മുതൽ അഞ്ച് വർഷം വരെയുള്ള കാലാവധിയിലെ 2021 ഏപ്രിൽ 1 മുതലുള്ള പലിശ നിരക്ക് പരിശോധിക്കാം. 1 മുതൽ 3 വർഷം വരെയുള്ള ഡിപ്പോസിറ്റിന് 5.5% പലിശനിരക്കും 5 വർഷത്തെ നിക്ഷേപങ്ങൾക്ക് പോസ്റ്റ് ഓഫീസ് 6.7% പലിശ നിരക്കുമാണ് വാഗ്ദാനം ചെയ്യുന്നത്.

1 വർഷം: 5.5%
2 വർഷം: 5.5%
3 വർഷം: 5.5%
5 വർഷം: 6.7%

എസ്ബിഐ ഫിക്സഡ് ഡിപ്പോസിറ്റ്:

ഏറ്റവും സുരക്ഷിതവും ആളുകൾ കൂടുതൽ ആശ്രയിക്കുന്നതുമായ നിക്ഷേപ മാർഗമാണ് ഫിക്സഡ് ഡിപ്പോസിറ്റ്. എസ്‌ബി‌ഐയുടെ ഏറ്റവും പുതിയ എഫ്ഡി പലിശ നിരക്ക് അനുസരിച്ച് 7 ദിവസം മുതൽ 45 ദിവസം വരെയുള്ള കാലയളവിലെ നിക്ഷേപത്തിന് 2.9 ശതമാനം പലിശയാണ് ലഭിക്കുക. മറ്റ് കാലാവധികളിലെ ബാങ്കിന്റെ എഫ്ഡി പലിശ നിരക്കുകൾ പരിശോധിക്കാം.

7 ദിവസം മുതൽ 45 ദിവസം വരെ - 2.9%
46 ദിവസം മുതൽ 179 ദിവസം വരെ - 3.9%
180 ദിവസം മുതൽ 210 ദിവസം വരെ - 4.4%
211 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ - 4.4%
1 വർഷം മുതൽ 2 വർഷത്തിൽ താഴെ - 5%
2 വർഷം മുതൽ 3 വർഷത്തിൽ താഴെ - 5.1%
3 വർഷം മുതൽ 5 വർഷത്തിൽ താഴെ - 5.3%
5 വർഷം മുതൽ 10 വർഷം വരെ - 5.4%

റിക്കറിംഗ് ഡിപ്പോസിറ്റ് (ആര്‍ഡി)

എഫ്ഡിയ്ക്ക് പുറമോ മധ്യ വർഗക്കാരുടെ ഇടയിൽ പ്രചാരമുള്ള മറ്റൊരു നിക്ഷേപമാണ് റിക്കറിംഗ് ഡിപ്പോസിറ്റ് (ആർഡി). ചെറിയ സേവിംഗ്സായി പണം നിക്ഷേപിക്കുകയും ശേഷം പലിശ കൂട്ടി പണം തിരിച്ചെടുക്കുകയും ചെയ്യുന്ന രീതിയാണിത്. സാധാരണക്കാർക്കിടയിൽ ഈ സ്കീം വ്യാപകമാണ്.

എസ്ബിഐയുടെ സേവിങ്സ് ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്ത ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാറുള്ള പിഴയും എസ്.എം.എസ് നിരക്കുകളും ബാങ്ക് പൂര്‍ണ്ണമായി ഒഴിവാക്കിയിരുന്നു. സേവിങ്സ് അക്കൗണ്ടുകളില്‍ ഒരു ലക്ഷവും അതിന് മുകളിലും ബാലന്‍സ് സൂക്ഷിക്കുന്നവര്‍ക്ക് എത്ര തവണ വേണമെങ്കിലും എ.ടി.എം ട്രാന്‍സാക്ഷന്‍ നടത്താമെന്ന ഓഫറും എസ്.ബി.ഐ മുന്നോട്ടുവയ്ക്കുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only