30 ഏപ്രിൽ 2021

​ചര്‍മകാന്തി മെച്ചപ്പെടുത്താന്‍ ഉപയോഗിക്കാം തൈര്
(VISION NEWS 30 ഏപ്രിൽ 2021)


ആരോഗ്യ ഗുണങ്ങളാല്‍ സമ്പന്നമാണ് തൈര്. അതുപോലെതന്നെ സൗന്ദര്യ ഗുണങ്ങളും തൈരില്‍ ധാരാളമുണ്ട്. തൈര് കൃത്യമായി ഉപയോഗിച്ചാല്‍ ചര്‍മകാന്തി മെച്ചപ്പെടുത്താന്‍ സാധിക്കുന്നു. ചര്‍മ്മത്തെ മൃദുവാക്കുന്നതിനും തൈര് ഗുണം ചെയ്യും.

പുറത്തെങ്ങും കനത്ത ചൂടായതിനാല്‍ മുഖത്തിനും ചര്‍മത്തിനും കാന്തി കുറയാറുണ്ട്. ഇത് പരിഹരിക്കാന്‍ തൈര് ഉപയോഗിക്കാം. ചൂട് മൂലം മുഖത്തും ചര്‍മത്തിലും ഉണ്ടാകുന്ന കരിവാളിപ്പ് മാറാനും തൈര് ഉത്തമമാണ്. ദിവസവും അല്‍പം തൈര് മുഖത്തും പുരട്ടി ഇരുപത് മിനിറ്റ് കഴിയുമ്പോള്‍ കഴികുക്കളയുക. ഇങ്ങനെ ചെയ്യുന്നത് കരിവാളിപ്പ് മാറാന്‍ സഹായിക്കുന്നു.


പയറും മഞ്ഞളും തൈരും ചേര്‍ത്ത മിശ്രിം മുഖത്ത് പുരട്ടുന്നതും ഏറെ ഗുണകരമാണ്. ഇത് മുഖകാന്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന മികച്ചൊരു ഫേസ്പാക്ക് ആണ്. ആഴ്ചയില്‍ ഒരു ദിവസം ഈ ഫേസ്പാക്ക് ഉപയോഗിക്കാന്നത് മുഖത്തെ മൃദുവാക്കാനും മുഖക്കുരു കുറയ്ക്കാനും കറുത്ത പാടുകള്‍ മാറാനും സഹായിക്കുന്നു.

തൈരും കറ്റാര്‍വാഴ ജെല്ലും ചേര്‍ന്ന മിശ്രിതം മുഖത്ത് പുരട്ടുന്നതും മുഖക്കുരുവിനെ കുറയ്ക്കാന്‍ സഹായിക്കുന്നു. അതുപോലെതന്നെ ചര്‍മത്തിലുണ്ടാകുന്ന ചുളിവുകള്‍ നീക്കം ചെയ്യാനും തൈര് ഉത്തമമാണ്. ഓയിലി സ്‌കിന്‍ ഉള്ളവര്‍ തൈരിനോടൊപ്പം ഓട്‌സ് അല്ലെങ്കില്‍ കടലമാവ് ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് അമിതമായ എണ്ണമയം കുറയ്ക്കാനും സഹായിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only