30 ഏപ്രിൽ 2021

പെരുന്നാൾ കിറ്റ് വിതരണവും പ്രാർത്ഥന സദസ്സും നടത്തി
(VISION NEWS 30 ഏപ്രിൽ 2021)


ഓമശ്ശേരി :എസ് കെ എസ് എസ് ഫ് ഓമശ്ശേരി യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ മൂന്ന് മഹല്ലുകളിൽപ്പെട്ട  ഇരുന്നൂറോളം കുടുബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണ ഉദ്ഘാടനവും പ്രാർത്ഥന സദസ്സും കോവിഡ് പ്രാട്ടോകോൾ പാലിച്ച് നടത്തി. ഇസ്സത്തുൽ ഇസ്ലാം മദ്രസ സ്വദർ ഉസ്താദ് മുഹമ്മദലി റഹീമി ഉദ്ഘാടനം  നിർവഹിച്ചു.
മുദരിസ് ഹംസ റഹ്മാനി പ്രാർത്ഥനക്ക് നേതൃത്വം നൽകി.
അമീർ വി കെ അദ്ധ്യക്ഷനായി
ഹാഫിള് ഹനീഫ് ഫൈസി,
പി വി അബ്ദുള്ള, മൊയ്തീൻ മുസ്ലിയാർ 
എന്നിവർ സംസാരിച്ചു.
അനസ് സി കെ സ്വാഗതവും സിദ്ധീക്ക് ഫൈസി നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only