19 ഏപ്രിൽ 2021

ചൊവ്വയിൽ ചരിത്രമെഴുതിയ നാസയുടെ ഹെലികോപ്റ്റർ
(VISION NEWS 19 ഏപ്രിൽ 2021)ഇൻജെന്യുവിറ്റിയിലൂടെ ചരിത്രമെഴുതി നാസ. ഇൻജെന്യുവിറ്റി ഹെലികോപ്റ്റർ ചൊവ്വയിൽ പറന്നതായി നാസ അറിയിച്ചു. ഇതോടെ അന്യ​ഗ്രഹത്തിൽ പറക്കുന്ന പര്യവേഷണ വാഹനം വിജയമാവുന്നത് ഇതാദ്യം.

1903ൽ റൈറ്റ് സഹോദരന്മാർ ആദ്യവിമാനം പറത്തി ചരിത്രം സൃഷ്ടിച്ചതുപോലെ നാസയുടെ പരീക്ഷണം വിജയിച്ചതോടെ ചൊവ്വയിലെ ആദ്യവിമാനം ഇന്നു ചിറകുവിരിക്കുകയായിരുന്നു.

‘ഇൻജെന്യൂവിറ്റി’ കഴിഞ്ഞയാഴ്ച പറത്താനാണു നിശ്ചയിച്ചിരുന്നതെങ്കിലും പരിശോധനകളിൽ പൂർണ മികവ് കണ്ടെത്താനാകാതെ വന്നതോടെയാണു ഇന്നത്തേക്ക് മാറ്റിയത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നിനാണു ചൊവ്വയിൽ ഹെലികോപ്റ്റർ പറന്നത്.

1.8 കിലോഗ്രാം ഭാരവും 4 ചിറകുകളും വീതമുള്ള 2 റോട്ടറുകളുമുള്ള ഇൻജെന്യൂവിറ്റി കഴിഞ്ഞ ഫെബ്രുവരി 18നാണ് പെഴ്‌സിവീയറൻസിൽ ചൊവ്വയിലെത്തിച്ചത്. റോവറിന്റെ ഹൃദയഭാഗത്തിലുള്ള പേടകത്തിൽ സ്ഥിതി ചെയ്തിരുന്ന ഹെലികോപ്റ്ററിനെ പുറത്തിറക്കി ചൊവ്വയുടെ ഉപരിതലത്തിൽ സ്ഥാപിച്ചിരിക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only