30 ഏപ്രിൽ 2021

​പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് വർധന കേരളത്തിലും
(VISION NEWS 30 ഏപ്രിൽ 2021)


കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേ സ്റ്റേഷനിലെ തിരക്കൊഴിവാക്കാന്‍ റെയില്‍വേ പാലക്കാട് ഡിവിഷന്‍ പ്ലാറ്റ് ഫോം ടിക്കറ്റ് വര്‍ധിപ്പിച്ചു. പത്തു രൂപയില്‍ നിന്ന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. എല്ലാ സ്റ്റേഷനുകള്‍ക്കും വര്‍ധന ബാധകമാണ്. മെയ് 1 മുതല്‍ ജൂലൈ 31വരെയാണ് നിരക്ക് വര്‍ധന ബാധകമാവുക.
വര്‍ധിപ്പിച്ച നിരക്കിന്റെ വിവരം കൗണ്ടറില്‍ സൂചിപ്പിക്കാനും ഓരോ മാസവും വിറ്റ ടിക്കറ്റിന്റെയും ശേഖരിച്ച പണത്തിന്റെ വിവരങ്ങള്‍ ഡിവിഷന്‍ ഓഫിസില്‍ അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
തിരക്കൊഴിവാക്കാന്‍ മുംബൈയിലും സമാനമായ നടപടികള്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ റെയില്‍വേ സ്വീകരിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only