30 ഏപ്രിൽ 2021

സമ്പൂർണ ലോക്ക് ഡൗൺ ആലോചനയിലെന്ന് മുഖ്യമന്ത്രി; നിയന്ത്രണങ്ങൾ ഇങ്ങനെ
(VISION NEWS 30 ഏപ്രിൽ 2021)


സംസ്ഥാനത്ത് കൊവിഡ് സാഹചര്യം ​ഗുരുതരമെന്ന് മുഖ്യമന്ത്രി. നിലവിലെ സാഹചര്യം തുടർന്നാൽ തീവ്രവ്യാപനമുള്ള ജില്ലകളിൽ ലോക്ക് ഡൗണിനെ കുറിച്ച് ചിന്തിക്കേണ്ടി വരും. നാലാം തീയതി മുതൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരും. സർക്കാർ ഓഫീസുകളുടെ പ്രവർത്തനം അവശ്യ സേവനങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തും. ഹോട്ടലുകളിൽ പാഴ്സൽ സർവീസും, ഹോം ഡെലിവറിയും മാത്രമേ അനുവദിക്കൂ. എയർപോർട്ട്, റെയിൽവേ യാത്രക്കാർക്ക് തടസമുണ്ടാകില്ല. ചരക്ക് നീക്കവും മെഡിക്കൽ ഉപകരണങ്ങളുടെ നീക്കവും തടസ്സപ്പെടില്ല. ആൾക്കൂട്ടം ഒരു കാരണവശാലും അനുവദിക്കില്ല.ചടങ്ങുകളിൽ നേരത്തെ നിശ്ചയിച്ച ആളുകൾ മാത്രം. അതിഥി തൊഴിലാളികൾക്ക് അതാതിടത്ത് തുടരാം. റേഷൻ വിതരണം തടസ്സപ്പെടില്ല. ആരാധനാലയങ്ങളിൽ പരമാവധി 50 പേർ മാത്രം. സൗകര്യം കുറഞ്ഞ ആരാധനാലയങ്ങളിൽ അതിനനുസരിച്ച് എണ്ണം നിയന്ത്രിക്കണം. നിയന്ത്രണങ്ങളുടെ വിശദാംശങ്ങൾ ചീഫ് സെക്രട്ടറി ഉത്തരവായി ഇറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only