08 ഏപ്രിൽ 2021

കോഴിക്കോട് കോവിഡ് കേസുകള്‍ കൂടുന്നു; കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയേക്കും, കനത്ത ജാഗ്രത
(VISION NEWS 08 ഏപ്രിൽ 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകകോഴിക്കോട്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ചികിത്സയിലുള്ള കോഴിക്കോട് ജില്ലയില്‍ കനത്ത ജാഗ്രതാനിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നേക്കും.

രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കളക്ട്രേറ്റില്‍ ജനപ്രതിനിധികളുടെ യോഗം ചേര്‍ന്നു.  രോഗവ്യാപനം നിയന്ത്രിക്കാനായി പോലീസ് നടപടികളും ശക്തമാക്കും. 

550 കോവിഡ് രോഗികളാണ് ജില്ലയില്‍ കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തത്. 4660 പേരാണ് ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ളത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only