02 ഏപ്രിൽ 2021

ഇരുവഴിഞ്ഞിപ്പുഴ തീരത്ത്​ വിനോദസഞ്ചാര പദ്ധതിക്ക്​ തുടക്കം
(VISION NEWS 02 ഏപ്രിൽ 2021)മു​ക്കം: ഇ​രു​വ​ഴി​ഞ്ഞി​പ്പു​ഴ​യു​ടെ തീ​രം കേ​ന്ദ്രീ​ക​രി​ച്ചു​ള്ള വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര പ​ദ്ധ​തി​ക്ക് പ​ച്ച​ക്കൊ​ടി. ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്ന് കോ​ടി​യു​ടെ പ​ദ്ധ​തി​യാ​ണ് യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​ത്.
2018-19 വ​ർ​ഷ കാ​ല​ത്തു​ത​ന്നെ ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഈ ​ടൂ​റി​സം പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രാ​ഥ​മി​ക​മാ​യ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു.തോ​ട്ട​ത്തി​ൻ ക​ട​വ് മു​ത​ൽ തെ​യ്യ​ത്ത് ക​ട​വ് വ​രെ​യു​ള്ള പു​ഴ​യോ​രം ഭി​ത്തി​കെ​ട്ടി രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും നാ​ട്ടു​കാ​ർ​ക്ക​ട​ക്കം സ​ഞ്ച​രി​ക്കാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കു​ക, ടൈ​ൽ പാ​കി വീ​തി​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ പാ​ർ​ക്ക് സൗ​ക​ര്യ​മൊ​രു​ക്കു​ക, മു​ള​ങ്കാ​ടു​ക​ളും മ​ര​ങ്ങ​ളും ന​ട്ടു​പി​ടി​പ്പി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ്​ പ​ദ്ധ​തി​ക​ൾ.മു​ക്കം കേ​ന്ദ്രീ​ക​രി​ച്ച് പൊ​തു​മ​രാ​മ​ത്ത് വി​ശ്ര​മ​കേ​ന്ദ്രം സ്ഥാ​പി​ക്കാ​നും ഇ​രു​വ​ഴി​ഞ്ഞി​പ്പു​ഴ​യി​ൽ ബോ​ട്ടു​യാ​ത്ര എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി ടൂ​റി​സം വ​കു​പ്പി​ന് മു​മ്പാ​കെ നേ​ര​ത്തെ സ​മ​ർ​പ്പി​ച്ചി​രു​ന്നു.പ്ര​ഥ​മ​ഘ​ട്ട​ത്തി​ൽ കൊ​യി​ലാ​ണ്ടി -എ​ട​വ​ണ്ണ സം​സ്ഥാ​ന​പാ​ത ക​ട​ന്നു​പോ​കു​ന്ന മു​ക്കം പാ​ലം മു​ത​ൽ തു​ക്കു​ട​മ​ണ്ണ ക​ട​വ് വ​രെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. അ​യ്യ​ങ്കാ​ളി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലൂ​ടെ ഭി​ത്തി നി​ർ​മി​ക്കു​ന്ന​തി​ന് ചാ​ക്കു​ക​ളി​ൽ മ​ണ്ണ് നി​റ​ക്കു​ന്ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.ചാ​യ​ക്ക​ട​ക​ൾ, സൈ​ക്കി​ൾ സ​വാ​രി, ചൂ​ണ്ട​യി​ട്ട് മീ​ൻ​പി​ടി​ക്കാ​നു​ള്ള സം​വി​ധാ​നം തു​ട​ങ്ങി​യ​വ​യും ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്.സി.​സി.​ടി.​വി കാ​മ​റ, വ​ഴി​വി​ള​ക്കു​ക​ൾ എ​ന്നി​വ​യും സ്ഥാ​പി​ക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only