16 ഏപ്രിൽ 2021

​ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണ്ണ വേട്ട; വി​മാ​ന ജീ​വ​ന​ക്കാ​ര​ൻ അറസ്റ്റിൽ
(VISION NEWS 16 ഏപ്രിൽ 2021)നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണ്ണ വേട്ട. വിമാനത്താവളത്തില്‍ നടത്തിയ അന്വേഷണത്തില്‍ 2.55 കിലോഗ്രാം സ്വര്‍ണ്ണ മിശ്രിതം പിടികൂടി. സ്‌പേസ് ജെറ്റ് വിമാന ജീവനക്കാരനില്‍ നിന്നാണ് പിടികൂടിയത്. ഡി ആര്‍ ഐ യും കസ്റ്റംസും ചേര്‍ന്നാണ് പിടികൂടിയത്.
ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം. സ്വര്‍ണ്ണം കടത്തിയ പാലക്കാട് സ്വദേശി മന്‍ഹാസ് അബുലൈസിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only