16 ഏപ്രിൽ 2021

കുഫോസില്‍ മാസ്റ്റേഴ്‌സ്, പി.എച്ച്.ഡി.: അപേക്ഷ മേയ് ഏഴുവരെ
(VISION NEWS 16 ഏപ്രിൽ 2021)
കേരള ഫിഷറീസ്-സമുദ്രപഠന സര്‍വകലാശാല (കുഫോസ്) പി.ജി., പി.എച്ച്.ഡി. കോഴ്‌സുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. അവസാന വര്‍ഷ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. എം.എസ്.സി, എം.ബി.എ, എം.ടെക്ക്, എം.എഫ്.എസ്.സി, പി.എച്ച് ഡി പ്രോ​ഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കുഫോസ് നടത്തുന്ന പ്രവേശനപരീക്ഷയിലൂടെയാണ് പ്രവേശനം. എല്ലാ കോഴ്‌സുകളിലും മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പ്രത്യേക സംവരണമുണ്ട്. എം.എഫ്.എസ്.സി ഒഴികെയുള്ള പി.ജി. പ്രോഗ്രാമുകളില്‍ രണ്ടുവീതം എന്‍.ആര്‍.ഐ. സീറ്റുകളുണ്ട്.

ഓണ്‍ലൈന്‍ അപേക്ഷയ്ക്ക് www.admission.kufos.ac.in സന്ദർശിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി, മേയ് ഏഴാണ്. കോഴ്‌സുകളുടെ വിശദാംശങ്ങള്‍, ഫീസ്, സീറ്റുകളുടെ എണ്ണം മുതലായ വിവരങ്ങള്‍ അറിയാനും പ്രോസ്‌പെക്ടസ് ലഭിക്കാനും www.kufos.ac.in സന്ദര്‍ശിക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only