17 ഏപ്രിൽ 2021

​നടന്‍ വിവേകിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച്‌ പ്രധാനമന്ത്രി
(VISION NEWS 17 ഏപ്രിൽ 2021)തമിഴ് സിനിമാ താരം വിവേകിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവേകിന്റെ അകാല മരണം ദു:ഖകരമാണെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തിയത്.

'വിവേകിന്റെ തമാശകളും സൂക്ഷ്മമായ ഡയലോഗുകളും പ്രേക്ഷരെ രസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. വിവേകിന്റെ ജീവിതവും ഓരോ സിനിമകളും പരിസ്ഥിതിയോടും സമൂഹത്തോടുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയാണ് ഉയര്‍ത്തിക്കാട്ടിയത്. വിവേകിന്റെ കുടുംബത്തേയും സുഹൃത്തുക്കളേയും ആരാധകരേയും അനുശോചനം അറിയിക്കുന്നു. ഓം ശാന്തി'. പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only