15 ഏപ്രിൽ 2021

ടിപ്പറിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികൻ മരിച്ചു.
(VISION NEWS 15 ഏപ്രിൽ 2021) താമരശ്ശേരി: ദേശീയ പാതയിൽ കൈതപ്പൊയിൽ പാലത്തിന് സമീപം റോഡിലെ കുഴിയിൽ ചാടിയ സ്കൂട്ടർ യാത്രക്കാരൻ ടിപ്പർ ലോറിക്കടിയിൽപ്പെട്ട് മരിച്ചു.കൈതപ്പൊയിൽ ആനോറമ്മൽ താമസിക്കും വർഗ്ഗീസാണ് (50) മരിച്ചത്.ഇന്ന് രാവിലെ പത്തേ മുക്കാലോടെ യാണ് അപകടം. ഈങ്ങാപ്പുഴ ഭാഗത്ത് നിന്നും അടിവാരത്തേക്ക് പോവുകയായിരുന്ന വർഗീസ് യാത്ര ചെയ്ത സ്കൂട്ടർ കുഴിയിൽ ചാടി അതേ ദിശയിൽ വന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഉടനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും നാല് മണിയോടെ മരണപ്പെടുകയായിരുന്നു.മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only