03 ഏപ്രിൽ 2021

ഐപിഎല്ലിന് ആറു ദിവസം മാത്രം ബാക്കി; വാങ്കഡെ സ്റ്റേഡിയത്തിലെ എട്ട് ഗ്രൗണ്ട് സ്റ്റാഫുകൾക്ക് കോവിഡ്
(VISION NEWS 03 ഏപ്രിൽ 2021)ഈ വർഷത്തെ ഐപിഎൽ വേദികളിലൊന്നായ മുബൈ വാങ്കഡെ സ്റ്റേഡിയത്തിലെ 8 ഗ്രൗണ്ട് സ്റ്റാഫുകൾക്ക് കോവിഡ് സ്ഥിരീകരിച്ചു.

ഐപിഎൽ 14-ാം സീസൺ ആരംഭിക്കാൻ ഒരാഴ്ച പോലും ഇനി ബാക്കിയില്ല. ഏപ്രിൽ ഒമ്പതിനാണ് ഐപിഎൽ ആരംഭിക്കുക. 19 ജീവനക്കാരെ ടെസ്റ്റ് ചെയ്തപ്പോഴാണ് ഇത്രയും പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഐപിഎല്ലിന്‍റെ ഭാഗമായി എല്ലാ ജീവനക്കാർക്കും കോവിഡ് ആർടി-പിസിആർ പരിശോധന നിർബന്ധമാക്കിയിരുന്നു. ഏപ്രിൽ 10 മുതൽ 25 വരെയാണ് മുബൈയിൽ ഐപിഎൽ മത്സരങ്ങൾ നടക്കുക.

കാണികളില്ലാതെ വാങ്കഡെയിൽ തന്നെ മത്സര നടത്തുമെന്നാണ് ബിസിസിഐ നിലപാട്.

മഹാരാഷ്ട്രയിലെ കോവിഡ് വ്യാപനം രൂക്ഷമാകുകയാണെന്ന് കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിൽ ബിസിസിഐ വേദി മാറ്റത്തെക്കുറിച്ച് ആലോചനകൾ നടത്താനുള്ള സാധ്യതയുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only