17 ഏപ്രിൽ 2021

ഞായറാഴ്ചകളിൽ കോഴിക്കോട് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി കോഴിക്കോട്
(VISION NEWS 17 ഏപ്രിൽ 2021)ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഞായറാഴ്ചകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി കലക്ടര്‍ ഉത്തരവിറക്കി.
ഞായറാഴ്ചകളിലെ കൂടിച്ചേരലുകള്‍ അഞ്ചു പേരില്‍ ചുരുക്കണം. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകളും സ്ഥാപനങ്ങളും മാത്രം വൈകിട്ട് ഏഴുവരെ പ്രവര്‍ത്തിപ്പിക്കാം. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും പതിവുപോലെ പ്രവര്‍ത്തിക്കാവുന്നതാണ്.
ബീച്ച്‌, പാര്‍ക്ക്, ടൂറിസം കേന്ദ്രങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പൊതുഗതാഗതം സാധാരണനിലയില്‍ പ്രവര്‍ത്തിക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only