02 ഏപ്രിൽ 2021

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു
(VISION NEWS 02 ഏപ്രിൽ 2021)ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഉണ്ടായ ആക്രമണത്തില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. രണ്ട് നാട്ടുകാര്‍ക്ക് പരുക്കേറ്റു.

രഹസ്യവിവരത്തെ തുടര്‍ന്ന് പുലര്‍ച്ചെ കാഖാപോറയില്‍ സുരക്ഷാ സേന നടത്തിയ തെരച്ചിലിനെ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്. നൗകാമില്‍ ബിജെപി നേതാവ് അന്‍വര്‍ ഖാന്റെ വീടാക്രമിച്ച സംഭവത്തില്‍ പങ്കുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only