30 ഏപ്രിൽ 2021

പുതിയ റേഷന്‍ കാര്‍ഡിന്‌ അപേക്ഷിച്ചവര്‍ക്ക്‌ ഇനി കാര്‍ഡ്‌ സ്വയം പ്രിന്റെടുത്ത്‌ ഉപയോഗിക്കാം
(VISION NEWS 30 ഏപ്രിൽ 2021)കോവിഡ്‌ കാലത്ത്‌ റേഷന്‍ കാര്‍ഡിനുവേണ്ടി സപ്ലൈ ഓഫീസില്‍ പോയി തിക്കുംതിരക്കും വേണ്ട. പുതിയ റേഷന്‍ കാര്‍ഡിന്‌ അപേക്ഷിച്ചവര്‍ക്ക്‌ ഇനി കാര്‍ഡ്‌ സ്വയം പ്രിന്റെടുത്ത്‌ ഉപയോഗിക്കാം. ഓണ്‍ലൈന്‍ അപേക്ഷയ്ക്ക് താലൂക്ക്‌ സപ്ലൈ ഓഫീസര്‍ അംഗീകാരം നല്‍കുന്നതോടെ പിഡിഎഫ്‌ രൂപത്തിലുള്ള റേഷന്‍ കാര്‍ഡ്‌ പ്രിന്റ്‌ എടുക്കാം. മെയ്‌ മുതല്‍ എല്ലാ ജില്ലകളിലും ഇലക്‌ട്രോണിക്‌ റേഷന്‍ കാര്‍ഡ്‌ അഥവാ 'ഇ റേഷന്‍ കാര്‍ഡ്‌' പദ്ധതി നടപ്പാകും.

അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ civilsupplieskerala.gov.in എന്ന വെബ്‌സൈറ്റിലെ സിറ്റിസണ്‍ ലോഗിന്‍ വഴിയോ കാര്‍ഡിന്‌ അപേക്ഷിക്കാം. രേഖകള്‍ സമര്‍പ്പിച്ച്‌ അപേക്ഷ താലൂക്ക്‌ സപ്ലൈ ഓഫീസറോ, സിറ്റി റേഷനിങ് ഓഫീസറോ അംഗീകരിച്ചാല്‍ കാര്‍ഡ്‌ അപേക്ഷകന്റെ ലോഗിന്‍ പേജിലെത്തും_. _പാസ്‌വേഡ്‌, റേഷന്‍ കാര്‍ഡുമായി ലിങ്ക്‌ ചെയ്‌ത അപേക്ഷകന്റെ മൊബൈല്‍ഫോണിലേക്ക്‌ വരും. ഇതുപയോഗിച്ച്‌ കാര്‍ഡ്‌ പ്രിന്റ്‌ എടുക്കാം_. _നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററാണ് ഇ-റേഷന്‍ കാര്‍ഡിനുള്ള സാങ്കേതികസൗകര്യം ഒരുക്കിയത്. 50 രൂപയുമാണ് ഫീസ്‌. ഇ--ട്രഷറി സംവിധാനത്തിലൂടെ ഓണ്‍ലൈനായി ഫീസ് അടയ്ക്കാം. ഇ-റേഷന്‍ കാര്‍ഡിന് അകത്തെ പേജുകള്‍ ഉണ്ടാകില്ല. പുതിയ അംഗങ്ങളെ ചേര്‍ക്കുക, ഒഴിവാക്കുക, എന്‍ആര്‍ഐ നില മാറ്റുക എന്നിങ്ങനെ തുടങ്ങി മാറ്റങ്ങള്‍ക്കും ഇത്തരത്തില്‍ അപേക്ഷിക്കാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only