06 April 2021

പത്തനംതിട്ടയിൽ പിതാവ് കൊലപ്പെടുത്തിയ അഞ്ചു വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
(VISION NEWS 06 April 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



പത്തനംതിട്ടയിൽ അഞ്ചു വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിശദാംശങ്ങൾ പുറത്ത്. കുഞ്ഞ് മരിക്കുന്നതിന് മുമ്പ് ലൈoഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിന്റെ വിശദാംശങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് പിതാവിന്‍റെ ക്രൂരമർദ്ദനത്തിൽ അഞ്ചു വയസുകാരി കൊല്ലപ്പെട്ടത്. തമിഴ്‌നാട് രാജപാളയം ദമ്പതികളുടെ മകളാണ് മരിച്ചത്. ലഹരിക്ക് അടിമയായ പിതാവിന്‍റെ ക്രൂര മർദ്ദനമാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയത്. ഇയാളെ പിന്നീട് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കുട്ടിയുടെ അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽ വീട്ടിലെ സ്ത്രീ കണ്ടത് ദേഹമാസകലം മുറിവേറ്റു ബോധമില്ലാതെ കിടക്കുന്ന കുട്ടിയെയാണ്. കടുത്ത ശ്വാസതടസവും ഉണ്ടായിരുന്നു ഉടൻ തന്നെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇതിനിടെ കുട്ടിയുടെ അച്ഛനെ നാട്ടുകാര്‍ പിടികൂടി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ഇയാളുടെ പക്കല്‍ നിന്ന് കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി പദാർഥങ്ങൾ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. കുട്ടിയുടെ മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ്. പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ജോലി സംബന്ധമായി ഏറെ കാലമായി പത്തനംതിട്ടയിൽ സ്ഥിരതാമസമാക്കിയവരാണ് മരിച്ച കുട്ടിയുടെ വീട്ടുകാർ.
പത്തനംതിട്ടയിൽ അഞ്ചു വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിശദാംശങ്ങൾ പുറത്ത്. കുഞ്ഞ് മരിക്കുന്നതിന് മുമ്പ് ലൈoഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിന്റെ വിശദാംശങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് പിതാവിന്‍റെ ക്രൂരമർദ്ദനത്തിൽ അഞ്ചു വയസുകാരി കൊല്ലപ്പെട്ടത്.
തമിഴ്‌നാട് രാജപാളയം ദമ്പതികളുടെ മകളാണ് മരിച്ചത്. ലഹരിക്ക് അടിമയായ പിതാവിന്‍റെ ക്രൂര മർദ്ദനമാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയത്. ഇയാളെ പിന്നീട് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

കഴിഞ്ഞ ദിവസം വൈകിട്ടാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കുട്ടിയുടെ അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽ വീട്ടിലെ സ്ത്രീ കണ്ടത് ദേഹമാസകലം മുറിവേറ്റു ബോധമില്ലാതെ കിടക്കുന്ന കുട്ടിയെയാണ്. കടുത്ത ശ്വാസതടസവും ഉണ്ടായിരുന്നു ഉടൻ തന്നെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഇതിനിടെ കുട്ടിയുടെ അച്ഛനെ നാട്ടുകാര്‍ പിടികൂടി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ഇയാളുടെ പക്കല്‍ നിന്ന് കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി പദാർഥങ്ങൾ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. കുട്ടിയുടെ മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ്. പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ജോലി സംബന്ധമായി ഏറെ കാലമായി പത്തനംതിട്ടയിൽ സ്ഥിരതാമസമാക്കിയവരാണ് മരിച്ച കുട്ടിയുടെ വീട്ടുകാർ.

Post a comment

Whatsapp Button works on Mobile Device only