30 ഏപ്രിൽ 2021

അമേരിക്കയുടെ ആദ്യ ഘട്ട മെഡിക്കല്‍ സഹായം ഇന്ത്യയിലെത്തി.
(VISION NEWS 30 ഏപ്രിൽ 2021)കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അമേരിക്കയുടെ ആദ്യ ഘട്ട മെഡിക്കല്‍ സഹായം ഇന്ത്യയിലെത്തി. ഓക്‌സിജന്‍ അടക്കമുള്ള മെഡിക്കല്‍ അവശ്യ വസ്തുക്കള്‍ക്ക് രൂക്ഷമായ ക്ഷാമം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അമേരിക്ക അടക്കമുള്ള വിവിധ ലോകരാജ്യങ്ങള്‍ ഇന്ത്യക്ക് സഹായവുമായി രംഗത്തെത്തിയത്. 400ലേറെ ഓക്‌സിജന്‍ സിലിന്‍ഡറുകളും മറ്റ് ആശുപത്രി ഉപകരണങ്ങളുമായി അമേരിക്കന്‍ സൈന്യത്തിന്റെ സൂപ്പര്‍ ഗ്യാലക്‌സി വിമാനമാണ് ഡല്‍ഹി വിമാനത്താവളത്തില്‍ ഇന്ന് രാവിലെ എത്തിയത്. ദ്രുതഗതിയില്‍ കൊവിഡ് പരിശോധന നടത്താവുന്ന പത്ത് ലക്ഷം കിറ്റുകളും എത്തിയിട്ടുണ്ട്. കൊവിഡിനെതിരായ പോരാട്ടത്തില്‍ അമേരിക്ക ഇന്ത്യക്കൊപ്പമുണ്ടെന്ന് ഡല്‍ഹിയിലെ യു എസ് എംബസി ട്വീറ്റ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only