16 ഏപ്രിൽ 2021

​ലഹരിഗുളികകള്‍ ക്രിക്കറ്റ് ഗ്ലൗസില്‍ ഒളിപ്പിച്ച് കടത്തി; കാസര്‍​ഗോ‍ഡ് സ്വദേശി അറസ്റ്റില്‍
(VISION NEWS 16 ഏപ്രിൽ 2021)
ഗള്‍ഫിലേക്ക് അനധികൃതമായി ലഹരി കടത്താന്‍ ശ്രമിച്ച കാസര്‍​ഗോ‍ഡ് സ്വദേശി അറസ്റ്റില്‍. ആംഫെറ്റമീനെന്ന ലഹരിഗുളിക ദോഹയിലേക്ക് കടത്താനായിരുന്നു ഇയാളുടെ ശ്രമം. എസ് നഷാദ് എന്നയാളാണ് മംഗ്ലൂരുവില്‍ വെച്ച് എന്‍സിബിയുടെ പിടിയിലായത്. ഗുളികകള്‍ ക്രിക്കറ്റ് ഗ്ലൗസിൽ ഒളിപ്പിച്ചായിരുന്നു എത്തിച്ചത്. ഇവയ്ക്ക് 20 ലക്ഷം രൂപ വിലവരും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only