17 ഏപ്രിൽ 2021

​അമിത വിയർപ്പ് അസഹനീയമാകുന്നുണ്ടോ? പരിഹാരം ഇതാണ്
(VISION NEWS 17 ഏപ്രിൽ 2021)ശരീരത്തിലെ താപനില ഉയരുമ്പോൾ വിയർക്കുക എന്നത് സ്വഭാവികമായ പ്രക്രിയ ആണെങ്കിലും അത് അമിതമാകുന്നത് പലരെയും അലട്ടും. ചിലർക്ക് മാനസികസമ്മർദ്ദം, ഉത്കണ്ഠ, ഭയം, ഹോർമോൺ വ്യതിയാനം എന്നിവ നിമിത്തവും അമിത വിയർപ്പുണ്ടാകാം.

ദിവസവും ധാരാളം വെള്ളം കുടിക്കുകയും ജലാംശം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുകയും ചെയ്യുന്നതിലൂടെ വിയർപ്പിലൂടെ ഉണ്ടാകുന്ന നിർജലീകരണം നിയന്ത്രിക്കാം.

നാരങ്ങാവെള്ളം, പഴച്ചാറുകൾ എന്നിവ ശീലമാക്കാം. ധാരാളം ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. ആപ്പിൾ സൈഡർ വിനാഗിരി ചെറുചൂട് വെള്ളത്തിൽ ചേർത്ത് കൈയിലും കാലിലും കക്ഷത്തും പുരട്ടുന്നതും ഗുണം ചെയ്യും. മാനസികസമ്മർദ്ദം ഒഴിവാക്കി മനസിനെ ശാന്തമാക്കാൻ ശ്രമിക്കുക. വിയർപ്പുണ്ടാകുന്നത് അസഹനീയമായാൽ ഡോക്ടറെ സമീപിക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only