15 ഏപ്രിൽ 2021

ടൊവിനോ തോമസിന് കോവിഡ് സ്ഥിരീകരിച്ചു
(VISION NEWS 15 ഏപ്രിൽ 2021)നടൻ ടൊവിനോ തോമസിന് കോവിഡ് സ്ഥിരീകരിച്ചു. രോ​ഗലക്ഷണങ്ങളൊന്നുമില്ലെന്നും നിലവിൽ ഐസൊലേഷനിൽ ആണെന്നും താരം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.
'ഞാൻ കോവിഡ് പോസറ്റീവ് ആയി. നിലവിൽ ഐസൊലേഷനിൽ ആണ്. പ്രകടമായ ലക്ഷണങ്ങളൊന്നുമില്ല ഞാൻ സുഖമായി തന്നെ ഇരിക്കുന്നു. കുറച്ച് ദിവസത്തേക്ക് ക്വാറന്റീൻ ദിനങ്ങളാണ്. തിരിച്ചുവരാനും എല്ലാവരെയും രസിപ്പിക്കാനും കുറച്ച് ദിനങ്ങൾ കൂടി കാത്തിരിക്കണം, എല്ലാവരും സുരക്ഷിതരായിക്കുക'. ടൊവിനോ കുറിച്ചു.

നവാ​ഗതനായ രോഹിത് വിഎസ് സംവിധാനം ചെയ്ത കളയാണ് ടൊവിനോയുടേതായി അവസാനം തീയേറ്ററുകളിലെത്തിയ ചിത്രം. മിന്നൽ മുരളി, കാണെക്കാണെ, നാരദൻ, തള്ളുമല എന്നീ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only