14 ഏപ്രിൽ 2021

മുഖ്യമന്ത്രി കോവിഡ് മുക്തനായി: ഇന്ന് ആശുപത്രി വിടും
(VISION NEWS 14 ഏപ്രിൽ 2021)കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് നെഗറ്റീവായി. അദ്ദേഹം ഇന്ന് തന്നെ ആശുപത്രി വിടും. ഏപ്രില്‍ എട്ടിനാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. അന്ന് വൈകിട്ട് തന്നെ നിരീക്ഷണത്തിനായി അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

തിരഞ്ഞെടുപ്പ് ദിനത്തിലാണ് മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്ക് രോഗം സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിക്കും രോഗം സ്ഥിരീകരിച്ചത്.

എന്നാല്‍ അദ്ദേഹത്തിന്‌ രോഗലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. കഴിഞ്ഞ മാസം അദ്ദേഹം വാക്‌സിന്റെ ആദ്യ ഡോസ് എടുത്തിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only