01 ഏപ്രിൽ 2021

കോഴിക്കോട് കളക്ടറുടെ കാറിന് നേരെ ആക്രമണം
(VISION NEWS 01 ഏപ്രിൽ 2021)കോഴിക്കോട് കളക്ടർ സാംബശിവ റാവുവിന്റെ കാറിന് നേരെ ആക്രമണം. കളക്ടറേറ്റ് വളപ്പിൽ വച്ചാണ് കല്ലേറുണ്ടായത്. ആക്രമണത്തിൽ കാറിന്റെ ചില്ലുകൾ തകർന്നു. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു.

അതേസമയം, അക്രമി മാനസികാസ്വാസ്ഥ്യമുളളയാളാണെന്ന് കോഴിക്കോട് ജില്ലാ കളക്ടർ പറഞ്ഞു. മുൻപ് സമാനമായ സംഭവത്തിന് ഇയാൾ പിടിയിലായിട്ടുണ്ട്. എടക്കാട് സ്വദേശി പ്രമോദ് ആണ് കസ്റ്റഡിയിലുള്ളത്. എടക്കാട് ഇവിഎം മെഷീൻ തകർത്ത കേസിലെ പ്രതിയാണ്
പ്രമോദ്.

കല്ലുപയോഗിച്ചാണ് പ്രമോദ് കാർ തകർത്തത്. അതിനിടെ അക്രമി മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചതായി ദൃക്‌സാക്ഷികൾ പറയുന്നു. പ്രതി ഇപ്പോൾ നടക്കാവ് പൊലീസിന്റെ കസ്റ്റഡിയിലാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only