18 ഏപ്രിൽ 2021

​വളർത്തുനായയെ കെട്ടിവലിച്ച സംഭവം; പ്രതി അറസ്റ്റിൽ
(VISION NEWS 18 ഏപ്രിൽ 2021)വളർത്തുനായയെ കെട്ടിവലിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. കരുനെച്ചി സ്വദേശി സേവ്യറാണ് അറസ്റ്റിലായത്. ചെരിപ്പ് കടിച്ചുവലിച്ചതിനു വളർത്തുനായയെ സ്കൂട്ടറിൽ കെട്ടി വലിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മലപ്പുറം എടക്കരയ്ക്കു സമീപം വെസ്റ്റ് പെരുങ്കുളത്ത് ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. 

ഉടമസ്ഥനും ബന്ധുവും സഞ്ചരിച്ച സ്കൂട്ടറിനു പിന്നിൽ കയറുകെട്ടി 3 കിലോമീറ്റർ ദൂരമാണ് നായയെ വലിച്ചിഴച്ചത്. കണ്ണില്ലാ ക്രൂരത കണ്ട് നാട്ടുകാർ ഇടപെട്ടതോടെയാണു വിവരം പുറംലോകമറിഞ്ഞത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only