29 ഏപ്രിൽ 2021

ഓമശ്ശേരിയിൽ സർവ്വ കക്ഷി യോഗം: വോട്ടെണ്ണൽ ദിവസത്തിൽ ആഹ്ലാദ പ്രകടനങ്ങളും കൂടിച്ചേരലുകളും ഒഴിവാക്കി.
(VISION NEWS 29 ഏപ്രിൽ 2021)


ഓമശ്ശേരി:കോവിഡ്‌ രണ്ടാം തരംഗം തീവ്രമായി വ്യാപിക്കുന്ന പശ്ചാത്തലത്തിൽ വോട്ടെണ്ണൽ ദിവസത്തിൽ സർക്കാർ പുറപ്പെടുവിച്ച നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിക്കാൻ ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത്‌ ഭരണ സമിതി വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗം തീരുമാനിച്ചു.അസിസ്റ്റന്റ്‌ കളക്ടറുടെ പ്രത്യേക നിർദ്ദേശ പ്രകാരമാണ്‌ സർവകക്ഷി യോഗം ചേർന്നത്‌.ഇതു പ്രകാരം വോട്ടെണ്ണൽ ദിവസത്തിൽ രാഷ്ട്രീയ പാർട്ടികളുടേയോ മറ്റോ കൂടിച്ചേരലുകളോ ആഹ്ലാദ പ്രകടനങ്ങളോ ഉണ്ടാവില്ല.എല്ലാ മാനദണ്ഡങ്ങളും പൂർണ്ണമയും പാലിച്ച്‌ കോവിഡ്‌ മഹാമാരിക്കെതിരെ പ്രതിരോധം തീർക്കും.കോവിഡ്‌ പ്രോട്ടോകോൾ കർശനമായി നടപ്പിലാക്കി രോഗ വ്യാപനം തടയാൻ പ്രാദേശിക ഭരണ കൂടത്തിന്‌ സർവ്വകക്ഷി യോഗം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.പോലീസിന്റേയും സെക്‌ടറൽ മജിസ്ട്രേറ്റുമാരുടേയും സാന്നിദ്ധ്യത്തിലാണ്‌ യോഗം നടന്നത്‌.

പഞ്ചായത്ത്‌ മീറ്റിംഗ്‌ ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി സ്വാഗതവും ഗ്രാമപ്പഞ്ചായത്ത്‌ സെക്രട്ടറി ദീപു രാജു നന്ദിയും പറഞ്ഞു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര,വിവിധ കക്ഷി നേതാക്കളായ കെ.കെ.അബ്ദുല്ലക്കുട്ടി,കെ.പി.അയമ്മദ്‌ കുട്ടി മാസ്റ്റർ,ഒ.കെ.സദാനന്ദൻ,നൗഷാദ്‌ ചെമ്പറ,ഒ.പി.അബ്ദുൽ റഹ്മാൻ,ബേബി മഞ്ചേരിൽ,കൊടുവള്ളി എസ്‌.ഐ.ബാബു രാജ്‌,സെക്ടറൽ മജിസ്ട്രേറ്റുമാരായ ജിജോ.വി.ജോസഫ്‌,പി.മുഹമ്മദ്‌,എൽ.അനിത കുമാരി,ടി.അശ്വിനി എന്നിവർ സംസാരിച്ചു.

ശക്തമായ നിയന്ത്രണങ്ങൾക്കും പരിശോധനകൾക്കുമിടയിലും ഓമശ്ശേരി പഞ്ചായത്തിൽ പോസിറ്റീവ്‌ കേസുകളുടെ എണ്ണം വർദ്ധിക്കുന്നത്‌ ആശങ്കയുണ്ടാക്കുന്നു.നിയമങ്ങളും അധികൃതരുടെ നിർദ്ദേശങ്ങളും കർശനമായി പാലിച്ച്‌ പൊതു ജനങ്ങൾ ഉത്തരവാദിത്വം നിർവ്വഹിച്ചില്ലെങ്കിൽ വലിയ വില നൽകേണ്ടി വരുമെന്ന് യോഗം മുന്നറിയിപ്പ്‌ നൽകി.നിലവിൽ പഞ്ചായത്തിൽ 197 പോസിറ്റീവ്‌ കേസുകളുണ്ട്‌.188 പേർ വീടുകളിലും 6 പേർ വിവിധ സ്വകാര്യ ആശുപത്രികളിലും 3 പേർ കോഴിക്കോട്‌ മെഡിക്കൽ കോളജിലും ചികിൽസയിൽ കഴിയുന്നു.എല്ലാവരുടേയും ആരോഗ്യ സ്ഥിതി തൃപ്തികരമാണ്‌.നിലവിൽ 1,2,17 വാർഡുകൾ കണ്ടൈൻമന്റ്‌ സോണുകളാണ്‌.ഇതുവരെ 4602 പേർക്ക്‌ ഓമശ്ശേരിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും വാക്സിൻ നൽകി.

പി.അബ്ദുൽ നാസർ
(പ്രസിഡണ്ട്‌)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only