02 ഏപ്രിൽ 2021

രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം തുടങ്ങി; മുന്നറിയിപ്പുമായി മുഖ്യമന്ത്രി
(VISION NEWS 02 ഏപ്രിൽ 2021)കൊവിഡ് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം തുടങ്ങി. കൊവിഡ് രോഗികളുടെ എണ്ണം കുറച്ചുദിവസമായി കുറയുന്നില്ല. രോഗവ്യാപനമുണ്ടാകാനുള്ള സാധ്യത ഈ സമയത്ത് കൂടുതലാണെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

കൊവിഡിന്റെ രണ്ടാം തരംഗം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എണ്ണത്തില്‍ വലിയ കുറവ് കാണുന്നില്ല. കൂടുതല്‍ ശ്രദ്ധ കാണിക്കേണ്ടതുണ്ട്. രോഗവ്യാപനത്തിനുള്ള സാധ്യത കൂടുതലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. 24 മണിക്കൂറിനിടെ 81466 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 469 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. കൊവിഡ് സാഹചര്യം വിലയിരുത്താനായി കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി 11 സംസ്ഥാനങ്ങളുടെ യോഗം വിളിച്ചു.

മഹാരാഷ്ട്ര, കര്‍ണാടക, പഞ്ചാബ്, തമിഴ്‌നാട്, ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം ഉയരുന്നുണ്ട്. മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. മഹാരാഷ്ട്രയില്‍ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ 43,000 ത്തോളം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only