30 ഏപ്രിൽ 2021

കോവിഡ്‌:ഓമശ്ശേരിയിൽ പത്ത്‌ വാർഡുകൾ കണ്ടെയ്ൻമന്റ്‌ സോൺ.നിയന്ത്രണം കൂടുതൽ കടുപ്പിക്കുന്നു.
(VISION NEWS 30 ഏപ്രിൽ 2021)


ഓമശ്ശേരി:കോവിഡ്‌ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഓമശ്ശേരി പഞ്ചായത്തിലെ 3,7,8,10,12,13,15 വാർഡുകൾ കൂടി കണ്ടൈൻമന്റ്‌ സോണായി ജില്ലാ കളക്ടർ  ഉത്തരവിട്ടു.1,2,17 വാർഡുകൾ നേരത്തെ കണ്ടൈൻമന്റ്‌ സോണായി പ്രഖ്യാപിച്ചിരുന്നു‌.ഇതോടെ ഓമശ്ശേരി പഞ്ചായത്തിലെ പത്തൊമ്പതിൽ പത്ത്‌ വാർഡുകളും കണ്ടൈൻമന്റ്‌ സോണായി മാറി.

ഓമശ്ശേരി പഞ്ചായത്തിൽ നിലവിൽ 238 പോസിറ്റീവ്‌ കേസുകളുണ്ട്‌.നാലാം വാർഡൊഴികെ മുഴുവൻ വാർഡുകളിലും പോസിറ്റീവ്‌ കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌.കണ്ടൈൻമന്റ്‌ സോണുകളിൽ അഞ്ചിൽ കൂടുതൽ ആളുകൾ കൂടിച്ചേരുന്നത്‌ കർശനമായി വിലക്കിയിട്ടുണ്ട്‌.ആരാധനാലയങ്ങളിലും അഞ്ച്‌ പേർക്കേ അനുവാദമുള്ളൂ.അനാവശ്യമായി പുറത്തിറങ്ങുന്നത്‌ ശിക്ഷാർഹമണ്‌.കടകളും ഹോട്ടലുകളും രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെയാണ്‌ തുറന്ന് പ്രവർത്തിക്കുക.പോലീസിന്റേയും സെക്‌ടറൽ മജിസ്ട്രേറ്റുമാരുടേയും നേതൃത്വത്തിൽ കണ്ടൈൻമന്റ്‌ സോണുകളിൽ വ്യാപകമായ പരിശോധനയുണ്ടാവും.കോവിഡ്‌ മാനദണ്ഡങ്ങൾ ലംഘിച്ചാൽ യാതൊരു മുന്നറിയിപ്പുമില്ലാതെ കനത്ത പിഴ ചുമത്തും.

ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത്‌ ഭരണ സമിതി കോവിഡിന്റെ തീവ്ര വ്യാപന സാഹചര്യത്തിൽ വാർഡുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട സേവന സന്നദ്ധരായ 95 ആർ.ആർ.ടിമാർക്ക്‌ പ്രത്യേകം പരിശീലനം നൽകി.ഓരോ വാർഡിൽ നിന്നും അഞ്ച്‌ വീതം ആർ.ആർ.ടിമാരാണുള്ളത്‌.ഓമശ്ശേരി കമ്മ്യൂണിറ്റി ഹാളിൽ നാലു ഘട്ടങ്ങളിലായി നടന്ന പരിശീലന പരിപാടി ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്തു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര സ്വാഗതവും ക്ഷേമ കാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ ഒ.പി.സുഹറ നന്ദിയും പറഞ്ഞു.പഞ്ചായത്ത്‌ മെമ്പർ മാരായ കെ.കരുണാകരൻ മാസ്റ്റർ,പി.കെ.ഗംഗാധരൻ,അശോകൻ പുനത്തിൽ,മൂസ നെടിയടത്ത്‌,പി.ഇബ്രാഹീം ഹാജി,സീനത്ത്‌ തട്ടാഞ്ചേരി,ഡി.ഉഷാ ദേവി എന്നിവർ സംസാരിച്ചു.ഗ്രാമപ്പഞ്ചായത്ത്‌ മെമ്പർ ആനന്ദ കൃഷ്‌ണൻ,ഗ്രാമപ്പഞ്ചായത്ത്‌ അസിസ്റ്റന്റ്‌ സെക്രട്ടറി പി.എം.മധു സൂദനൻ,ഹെൽത്ത്‌ ഇൻസ്പെക്ടർ സി.ടി.ഗണേശൻ,സെക്‌ടറൽ മജിസ്ട്രേറ്റുമാരായ എൽ.അനിത കുമാരി,പി.മുഹമ്മദ്‌,ടി.അശ്വിനി എന്നിവർ ക്ലാസ്സെടുത്തു.

പി.അബ്ദുൽ നാസർ
(പ്രസിഡണ്ട്)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only