05 ഏപ്രിൽ 2021

അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി
(VISION NEWS 05 ഏപ്രിൽ 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകനിയമസഭാ തെരഞ്ഞെടുപ്പ് അനുബന്ധിച്ച് കേരളാ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി. ഇടുക്കി അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ കേന്ദ്ര സേനയെ വിന്യസിച്ചു. ചെക്ക്‌പോസ്റ്റുകള്‍ക്ക് പുറമെ തമിഴ്‌നാട്ടില്‍ നിന്നുള്ള കാട്ടുപാതകളില്‍ പരിശോധന കര്‍ശനമാക്കും. കമ്പംമേട്, ബോഡിമെട്ട്, കുമളി, ചിന്നാര്‍ അതിര്‍ത്തി മേഖലകളിലും കര്‍ശന പരിശോധനയാണ് നടത്തുന്നത്.

കാസര്‍ഗോട്ട് തലപ്പാടി, മഞ്ചേശ്വരം ഉള്‍പ്പെടെയുള്ള ഇടങ്ങളിലും പരിശോധന തുടരുകയാണ്. ബസുകളിലും സ്വകാര്യ വാഹനങ്ങളിലും പരിശോധന നടത്തുന്നുണ്ട്. പണമോ ലഹരി വസ്തുക്കളോ കടത്തുന്നുണ്ടോ എന്നാണ് പരിശോധിക്കുന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ആവശ്യമായ എന്തെങ്കിലും കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only