09 ഏപ്രിൽ 2021

മാഹിയിൽ ഇനി മദ്യം പഴയ വിലയ്ക്ക് ലഭിക്കും
(VISION NEWS 09 ഏപ്രിൽ 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകമാഹി ഉൾപ്പെടെ പുതുച്ചേരി സംസ്ഥാനത്ത് മദ്യത്തിന് ഏർപ്പെടുത്തിയ കോവിഡ് നികുതി പിൻവലിച്ചു. ഇതോടെ മാഹിയിൽ കോവിഡിന് മുൻപുള്ള വിലയ്ക്ക് മദ്യം ലഭിക്കും. കേരളത്തിലും മാഹിയിലും ഒരേപോലെ ലഭിക്കുന്ന 154 ഇനം ജനപ്രിയബ്രാൻഡ് മദ്യത്തിന് നൂറുശതമാനം നികുതിയാണ് ഏർപ്പെടുത്തിയിരുന്നത്. ഈ ഇനം മദ്യത്തിന് കേരളത്തിലെ അതേ വില്പനവിലയായിരുന്നു നിലവിൽ മാഹിയിലും.
പുതുച്ചേരിസംസ്ഥാനത്ത് 920 ബ്രാ‍ൻഡുകളിലുള്ള മദ്യമാണ് വില്പനയ്ക്കുള്ളത്. കേരളത്തിൽ ലഭിക്കാത്ത ബ്രാൻഡുകൾക്ക് നിലവിലുള്ള മാഹിയിലെ വിലയോടൊപ്പം 30 ശതമാനം കോവിഡ് നികുതിയാണ് ഈടാക്കിയിരുന്നത്. ഈ നികുതിയാണ് പിൻവലിച്ചത്. കോവിഡ് നികുതി ഏർപ്പെടുത്തിയതോടെ മന്ദഗതിയിലായ മാഹിയിലെ മദ്യവ്യാപാരം ഇനി പഴയതുപൊലെയാവും. മാഹിയിൽ ബാറുകൾ ഉൾപ്പെടെ 64-ഓളം മദ്യശാലകളാണുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only